താൾ:പ്രപഞ്ചവും മനുഷ്യനും.djvu/136

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളുടെ ചില ആന്തരികാവയവങ്ങളിലും ബാഹ്യാവയവങ്ങളിലുമുള്ള രോമങ്ങളെല്ലാം ഇതിൽ പെടുന്നു. തന്മൂലം സെൻട്രോസോം കണികകളുമായി ബന്ധപ്പെട്ട എന്തോ പരിണാമഗതിമൂലമുണ്ടായതാണ് എല്ലാ തരത്തിലുള്ള സീലിയങ്ങളും രോമങ്ങളുമെന്നു കരുതാവുന്നതാണ്.

ശക്തിസംഭരണ കേന്ദ്രങ്ങൾ

സൈറ്റോപ്ലാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളായ മൈറ്റക്കോൺഡ്രിയനുകൾ വാസ്തവത്തിൽ ജീവശരീരത്തിന്റെ ശക്തിസംഭരണശാലകളാണ്. ഇരട്ടസ്തരം കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ള, അണ്ഡാകൃതിയിലോ അല്പം കൂടി നീണ്ട ആകൃതിയിലോ കണ്ടുവരുന്ന ഈ ചെറുകണികകൾ ജൈവപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം സംഭരിക്കുകയും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ജീവജാലങ്ങളുടെ അനിഷേധ്യസ്വഭാവമായ ചലനത്തെ (സസ്യങ്ങളും ചില ജന്തുക്കളും അചരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ആന്തരികമായ ചലനം അവയ്ക്കെല്ലാമുണ്ട്.) നിലനിർത്തുന്നതിനാവശ്യമായ ഊർജം നിരന്തരം ഉല്പാദിപ്പിക്കുകയും ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ശ്രമാവഹമായ ജോലി നിർവ്വഹിക്കുന്നത് കോശദ്രവത്തിൽ അങ്ങിങ്ങ് കാണുന്ന ഈ ചെറുകണികകളാണ്. അതീവ സങ്കീർണ്ണമായ രാസപ്രക്രിയകളാണിവ നടത്തുന്നത്. ഇവയുടെ ഇരട്ട ഭിത്തിയിലെ ഉൾച്ചർമ്മം പല ഭാഗങ്ങളിലും ഉള്ളിലേയ്ക്ക് തള്ളി ചെറിയ മടക്കുകളും ചുളിവുകളും സൃഷ്ടിച്ച് കൂടുതൽ പ്രവർത്തനോപരിതലം സജ്ജമാക്കുന്നു. ഈ ഉൾച്ചർമ്മത്തിന്റെ മടക്കുകളിലായി നിരവധി എൻസൈമുകളുടെ സംഘങ്ങൾ സ്ഥലം പിടിച്ചിരിക്കുന്നു.

ജീവശരീരത്തിൽ ഊർജം ഉല്പാദിപ്പിക്കപ്പെടുന്നതും ശേഖരിക്കപ്പെടുന്നതും രാസപ്രവർത്തനങ്ങളിലൂടെയാണ്. നിരവധി കാർബൺ ആറ്റങ്ങൾ അടങ്ങിയിട്ടുള്ള ജൈവസംയുക്തങ്ങളിലാണ് ഈ ഊർജമത്രയും അടങ്ങിയിട്ടുള്ളത്. ഇത്തരത്തിലുള്ള സങ്കീർണ്ണസംയുക്തങ്ങളെ വിശ്ലേഷണം ചെയ്തു ലളിതസംയുക്തങ്ങളാക്കി മാറ്റുമ്പോൾ അവയിലെ ഊർജം പടിപടിയായി സ്വതന്ത്രമാക്കപ്പെടുന്നു. സ്വതന്ത്രമാക്കപ്പെടുന്ന ഊർജത്തെ ഉടനെ സ്വീകരിക്കുന്നത് ഹൈഡ്രജൻ അണുക്കളാണ്. അവയുടെ ഇലക്ട്രോണുകൾ ഇതു വഴി ഉത്തേജിതാവസ്ഥയിലായിത്തീരുന്നു. ഓക്സീകരണം വഴി ഒരു സംയുക്തത്തിൽ നിന്ന് മുക്തമാക്കപ്പെടുന്ന ഇത്തരം ഇലക്ട്രോണുകൾ ചില പ്രത്യേക എൻസൈമുകൾ വഴിയായി മറ്റൊരു സംയുക്തത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ഇലക്ട്രോൺ കൈമാറ്റം ഒരുപറ്റം എൻസൈമുകൾ തുടർച്ചയായി സംഘടിതമായി നടത്തുകയും അവസാനം ആ ഹൈഡ്രജനെ ഓക്സിജനുമായി ചേർത്ത് വെള്ളമുണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു എൻസൈമിൽനിന്ന് മറ്റൊന്നിലേയ്ക്ക് ഇലക്ട്രോൺ കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജം നഷ്ടപ്പെടുകയല്ല ചെയ്യുന്നത്. മറ്റു ചില രാസപ്രവർത്തനങ്ങളിൽ വിനിയോഗിക്കപ്പെടുകയാണുണ്ടാവുന്നത്. മറ്റൊരു ജൈവസംയുക്തമായ എ.ഡി.പി. (അഡിനോസിൻ ഡൈ