സമയം മറ്റു ചിലവയ്ക്ക് ഒരൊറ്റ കോഡോൺ മാത്രമേ ഉള്ളു. (പട്ടിക നോക്കുക). എങ്കിലും സാധ്യമായ 64 കോഡോണുകളും വിവിധ അമിനോ അമ്ളങ്ങളെ പ്രതിനിധീകരിക്കുന്നില്ല. ഇത്തരം കോഡോണുകളെ 'നിരർത്ഥക' കോഡോണുകൾ എന്നു വിളിക്കുന്നു.
കോഡോണുകളുടെ ഇവ്വിധമുള്ള ക്രമീകരണം പലതരത്തിൽ മ്യൂട്ടേഷൻ സംഭവിക്കാനുള്ള സാധ്യത ഉളവാക്കുന്നു. ഒരു കോഡോണിലെ ഒരു ന്യൂക്ളിയോടൈഡ് ഏതെങ്കിലും പ്രകാരത്തിൽ നഷ്ടപ്പെട്ടു എന്നിരിക്കട്ടെ. ആ കോഡോണിൽ ശേഷിച്ച രണ്ടു ന്യൂക്ളിയോടൈഡുകളും അടുത്ത കോഡോണിലെ ഒന്നും ചേർന്നിട്ടായിരിക്കും സന്ദേശ ആർ.എൻ.എ-യിൽ ഒരു കോഡോണായി പ്രവർത്തിക്കുക. ഇത് തുടർന്നുള്ള എല്ലാ കോഡോണുകളുടെയും അനുക്രമത്തെ മാറ്റിമറിക്കും. ഇതുപോലെ ഇടയിൽ ഒരു ന്യൂക്ളിയോടൈഡ് കൂടുതലായി വന്നുചേർന്നാലും കോഡോണുകളുടെ അനുക്രമം ആകെ താറുമാറാകുകയും, ഒന്നുകിൽ പുതിയ ഒരു പ്രോട്ടീൻ നിർമ്മിക്കപ്പെടുകയോ, അല്ലെങ്കിൽ പ്രോട്ടീൻ നിർമ്മിതി അസാധ്യമാവുകയോ ചെയ്യും. അപ്പോൾ പ്രസ്തുത പ്രോട്ടീന്റെ നിയന്ത്രണത്തിലുള്ള സ്വഭാവത്തിനും വൈകല്യം സംഭവിക്കും. മ്യൂട്ടേഷൻ സംഭവിക്കുന്നതിങ്ങനെയാണ്.
അമിനോ അമ്ളങ്ങൾ | ആർ.എൻ.എ.കോഡുകൾ |
അലനിൻ | GCA GCG GCC GCU |
അസ്പരാജിൻ | AAC AAU |
അസ്പാർട്രിക് ആസിഡ് | GAC GAU |
ആർജിനൈൻ | AGA AGG CGA CGG CGC GCC |
ഐസോല്യൂസിൻ | AUA AUC AUU |
ഗ്ലൂട്ടാമിൻ | CAA CAG |
ഗ്ലൂട്ടാമിക് ആസിഡ് | GAA GAG |
ഗ്ലൈസിൻ | GGA GGG GGC GGU |
ടൈറോസിൻ | UAC UAU |
ട്രിപ്റ്റോഫാൻ | UGA |
ത്രിയോണൈൽ | ACA ACG ACC ACU |
പ്രോളിൻ | CCA CCG CCC CCU |
ഫിനൈൽ അലനിൻ | UUC UUU |
മെത്രിയോണൈൻ | AUG |
ലൈസീൻ | AAA AAG |
ല്യൂസീൻ | CUA CUG CUC CUU UUA UUG |
വലൈൻ | GUA GUG GUC GUU |
സിസ്റ്റീൻ | UGC UGU |