താൾ:പ്രപഞ്ചവും മനുഷ്യനും.djvu/18

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നയിലെ മേഖലകൾക്ക് പ്രചോദനമേകുന്നത് ചരിത്ര, സാമൂഹ്യാന്തരീക്ഷം മാത്രമല്ല, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും സമരവും ഇത്തരം മേഖലകളെ ഗണ്യമായ സ്വാധീനിക്കുന്നുണ്ട്. ഈ വിവിധ മേഖലകൾ തമ്മിലുള്ള പരസ്പരബന്ധവും പ്രതിപ്രവർത്തനവും സമൂർത്തമായ പഠനത്തിനു വിധേയമാക്കിയാലേ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കൂ.

ചരിത്ര സാമ്പത്തികഘടകങ്ങളിൽ ഊന്നുന്ന വിശകലന രീതിയെ ആശയിക്കുകനിമിത്തം, ഏറെക്കുറെ ഒരേ സാമൂഹ്യസാഹചര്യത്തിൽ തന്നെ വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾ വളർന്നുവരുന്നതെങ്ങനെയാണെന്ന പ്രശ്നം, മാർക്സിസ്റ്റുകൾ പൊതുവിൽ അവഗണിക്കുകയാണ് ചെയ്തുപോന്നിട്ടുള്ളത്. ബുർഷ്വാചിന്തകൻമാർക്ക് നല്ല വിളനിലമായി ഇത്തരം മേഖലകൾ വിട്ടുകൊടുക്കുകയാണ് മാർക്സിസ്റ്റുകൾ ചെയ്തത്. ചരിത്ര സാമ്പത്തിക സാഹചര്യങ്ങളോടൊപ്പം ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു വിശകലനരീതി വളർത്തിയെടുത്താലേ വ്യക്തിത്വ രൂപീകരണത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ച് സമഗ്രധാരണ രൂപീകരിക്കാൻ കഴിയു. വിവിധ മേഖലകളെ വെള്ളം കേറാത്ത അറകളാക്കിതിരിച്ച് വിശകലനം ചെയ്യുന്ന രീതിക്കുപകരം, അവയെല്ലാം തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ സങ്കീർണ്ണത ഉൾക്കൊള്ളാൻ കഴിയുന്ന വിശകലനരീതിയാണ് വളർത്തിയെടുക്കേണ്ടത്.

****


മുകളിൽ സൂചിപ്പിച്ചപോലെ സമഗ്ര ധാരണ രൂപീകരിക്കാൻ ഈ പുസ്തകത്തിന്റെ ഇന്നത്തെ ഘടന സഹായകമല്ല. എങ്കിലും, വിവിധ ശാസ്ത്രശാഖകളുമായി ബന്ധപ്പെട്ട് വിശദീകരിച്ചിട്ടുള്ള വിജ്ഞാനശകലങ്ങൾ, ഒരു സമഗ്രധാരണ രൂപീകരിക്കുന്നതിനുള്ള അസംസ്കൃതഘടകങ്ങളായി ഉപയോഗിക്കാവുന്നതാണ്. അത്തരമൊരു പരിമിതമായ ലക്ഷ്യം മാത്രം വെച്ചുകൊണ്ട് ഈപുസ്തകത്തെ സമീപിച്ചാൽ നിരാശപ്പെടേണ്ടി വരില്ല.

സെപ്റ്റംബർ, 1984 കെ. വേണു