ച്ചേരുന്നത്. വളരെ അടുത്തകാലത്തു നടത്തപ്പെട്ട ചില പരീക്ഷണങ്ങൾ പ്രകാശം നേത്രാന്തരപടലത്തിലെ നാഡീകോശങ്ങളിലും തുടർന്നു മസ്തിഷ്കത്തിലെ ദർശനകേന്ദ്രങ്ങളിലെ നാഡീകോശങ്ങളിലും ഉണ്ടാക്കുന്ന ഘടനാപരമായ വ്യതിയാനങ്ങളിലേയ്ക്കു വെളിച്ചം വീശുന്നു. നാഡീകോശസന്ധികളിൽ പങ്കുചേരുന്ന ആക്സോണുകളുടെ ശാഖാഗ്രങ്ങളിലുണ്ടാവുന്ന വ്യാസവർദ്ധനയും സാന്ദ്രതാ വർദ്ധനയുമാണ് എറ്റവും ശ്രദ്ധേയമായ വസ്തുത. ആക്സോണുകളുടെ ശാഖാഗ്രങ്ങളിലുണ്ടാവുന്ന വ്യാസവർദ്ധനയും സാന്ദ്രതാവർദ്ധനയുമാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ആക്സോണുകളുടെ ശാഖാഗ്രങ്ങളുടെ എണ്ണത്തിലും വ്യാസത്തിലും സാന്ദ്രതയിലുമുള്ള വർദ്ധനവ് മസ്തിഷ്കപ്രവർത്തനവുമായി ബന്ധമുള്ളതാണെന്ന് ഇതിൽനിന്നു വ്യക്തമാണ്. ചില മസ്തിഷകന്യൂറോണുകളുടെ സാന്ധികാഗ്രങ്ങളുടെ എണ്ണം ശരാശരി 30,000 ആണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. മസ്തിഷ്കകോശങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലനുസരിച്ചു സന്ധികളിലെ സൂക്ഷ്മശാഖകളുടെ എണ്ണത്തിലും വ്യാസത്തിലും സാന്ദ്രതയിലും മാറ്റമുണ്ടാകുമെന്നുള്ളത് ഇന്ന് ഏറെക്കുറെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിന് ഉയർന്ന മാനസികപ്രവർത്തനവുമായി ബന്ധമുണ്ടുതാനും.
ന്യൂറോണുകൾ തമ്മിൽ ബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ അടിസ്ഥാനപരമായ നിയമങ്ങൾ വല്ലതുമുണ്ടോ എന്ന പ്രശ്നം ശ്രദ്ധേയമാണ്. ജന്തുക്കളുടെ പ്രാഥമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അധോകേന്ദ്രങ്ങളിലെ നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധം തികച്ചും നിയതമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. അവ പാരമ്പര്യഘടകങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതുകൊണ്ട് സ്ഥിരമായ പ്രവർത്തനരീതി നിലനിർത്തുന്നു. ഈ വസ്തുത തെളിയിക്കുന്ന ഒരു പരീക്ഷണം നോക്കാം. സ്വർണ്ണമത്സ്യത്തിന്റെ നേത്രേന്ദ്രിയനാഡികൾ വിച്ഛേദിച്ചപ്പോൾ അത് അന്ധനായിത്തീർന്നു. സാധാരണഗതിയിൽ ഇടത്തേ കണ്ണിൽ നിന്നുള്ള നാഡികൾ വലത്തേ മസ്തിഷ്കദളവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ വിച്ഛേദനത്തിനുശേഷം പുനരുജ്ജീവനത്തിന്റെ ഫലമായി ആ നാഡികൾ വീണ്ടും സംയോജിച്ചപ്പോൾ ഇടതുനാഡികൾ വലതു മസ്തിഷ്ക ദളങ്ങളുമായി മാത്രമാണ് ബന്ധം സ്ഥാപിച്ചത്. ഈ പുനർസംയോജന സമയത്ത് നാഡീകോശങ്ങൾ തമ്മിലുണ്ടായ ബന്ധങ്ങൾ തികച്ചും പൂർവ്വസ്ഥിതിയിലേതുമാതിരിയായിരുന്നു. ഇതിൽനിന്നും ഈ നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധം മുൻകൂട്ടി നിർണ്ണയിക്കപ്പെട്ടതാണെന്നുവരുന്നു.
എന്നാൽ ആധുനിക ഗവേഷണങ്ങൾ ഇത് ഒരു സാർവത്രിക നിയമമായി അംഗീകരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, മസ്തിഷ്കത്തിലെ ഉപരിതലപാളയിൽ നാഡീകോശങ്ങൾ തമ്മിൽ സ്ഥാപിക്കുന്ന ബന്ധങ്ങൾ തികച്ചും 'ആകസ്മികം' ആണത്രേ. എന്നാൽ അതോടൊപ്പം നിശ്ചിതബന്ധങ്ങളുമുണ്ടെന്നുള്ളത് വാസ്തവമാണ്. എങ്കിലും, ഉയർന്ന മാനസിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്കകേന്ദ്രങ്ങളിൽ മസ്തിഷ്കപ്രവർത്തനങ്ങൾക്ക