താൾ:പ്രപഞ്ചവും മനുഷ്യനും.djvu/288

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരവും സാമൂഹ്യശാസ്ത്രപരവുമായ പഠനങ്ങളെ കൂട്ടിയിണക്കേണ്ടത് അനിവാര്യമാണ്.

ശാരീരിക സവിശേഷതകൾ

മനുഷ്യനോട് ഏറ്റവുമധികം അടുത്തുനിൽക്കുന്ന മൃഗമായ ആൾക്കുരങ്ങിൽനിന്നു ശരീരഘടനാപരമായി മനുഷ്യനുള്ള അന്തരങ്ങളെന്തെല്ലാമാണെന്നു നോക്കാം. നീണ്ടുനിവർന്നുള്ള ശരീരഘടനയും രണ്ടുകാലിൽ സഞ്ചരിക്കാനുള്ള കഴിവുമാണ് മനുഷ്യന്റെ ശാരീരികമായ സവിശേഷതകളിൽ ഏറ്റവും പ്രകടമായിട്ടുള്ളത്. രണ്ടു കാലിൽ നടക്കാൻ കഴിഞ്ഞതോടെ മുൻകാലുകൾ അഥവാ കൈകൾ സ്വതന്ത്രമായതാണ് മനുഷ്യന്റെ പുരോഗമനപരമായ പരിണാമത്തിനു കളമൊരുക്കിയ ഏറ്റവും പ്രധാന സംഭവം.സ്വതന്ത്രമായ കൈകൾ ഉപകരണങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാനും തുടങ്ങിയതോടെയാണ് മനുഷ്യൻ അധ്വാനശീലനും പ്രകൃതിശക്തികളെനേരിടുന്നതിനുള്ള കഴിവുള്ളവനുമായത്.

ആൾക്കുരങ്ങുകളിലും മറ്റു വെപ്രമേറ്റുകളിലും കൈകൾ കാലുകളേക്കാൾ നീളം കൂടിയവയാണ്. എന്നാൽ മനുഷ്യനിൽ കാലുകൾക്കാണ് കൈകളേക്കാൾ നീളം. നിവർന്നു നടക്കുന്നതിനനുയോജ്യമായ പല ഘടനാപരമായ വ്യതിയാനങ്ങളും മനുഷ്യന്റെ ഇടുപ്പസ്ഥികളിൽ കാണാം. മനുഷ്യന്റെ പാദം ഒരു ആർച്ചുപോലെ വളഞ്ഞിരിക്കുന്നത്. വലിയ ശരീരത്തെ രണ്ടു കാലുകളിൽ തന്നെ താങ്ങിനിറുത്താൻ സഹായകമാണ്. ഈ പാദങ്ങൾ നടക്കുന്നതിനും തികച്ചും അനുയോജ്യമാണ്. പക്ഷേ, കുരങ്ങുകളുടെ പാദങ്ങളെപ്പോലെ മരക്കൊമ്പുകളിൽ പിടിക്കാൻ ഉപയുക്തമല്ല. മനുഷ്യന്റെൻറ തല നട്ടെല്ലിൽ ഉറപ്പിച്ചിട്ടുള്ളത് നിവർന്നു നില്ക്കുമ്പോൾ നേരെ മുന്നോട്ടുനോക്കാൻ കഴിയുംവിധമാണ്.

മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ശാരീരിക സവിശേഷത വളൈരയേറെ വളർച്ചയെത്തിയ മസ്തിഷ്കമാണ്. ആൾക്കുരങ്ങുകളെയും മറ്റു സസ്തനങ്ങളെയും അപേക്ഷിച്ച് വളരെ വലിയ മസ്തിഷ്കമാണ് മനുഷ്യനുള്ളത്. മനുഷ്യമസ്തിഷ്കത്തിന്റെ വ്യാപ്തം 1200-1500 സി.സി. ആയിരക്കുമ്പോൾ ചിമ്പാൻസിയുടേത് വെറും 350-450 സി.സി.യാണ്. മസ്തിഷ്കത്തിന്റെ വലിപ്പം ഉയർന്ന മാനസിക പ്രവർത്തനങ്ങളുമായി അഭേദ്യമായബന്ധപ്പെട്ടതാണ്. മസ്തിഷ്കകോശങ്ങളുടെ ആധിക്യം സങ്കീർണ്ണങ്ങളായ മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് അനിവാര്യമാണല്ലോ. ഇതുകൂടാതെ തലയുടെ ആകൃതിയിലും ഘടനയിലും മനുഷ്യന് ചില പ്രത്യേകതകളുണ്ട്. കുരങ്ങുകളിലെപ്പോലെ മേൽ-കീഴ്താടികൾ മുന്നോട്ടു തള്ളിനില്ക്കുന്നില്ല. അതിനുപകരം കീഴ്ത്താടി കൂടുതൽ പ്രകടമായിരിക്കുകയും ചെയ്യുന്നു. വായിലെ ശ്ലേഷ്മസ്തരം, ചുണ്ടുകൾക്ക് അരുണിമ പകർന്നുകൊണ്ട് പുറത്തേയ്ക്ക് മടങ്ങിനില്ക്കുന്നു. പുറംചെവിയുടെ അഗ്രങ്ങളും ചുരുകിയരിക്കുന്നു. ആയുധങ്ങൾ ഉപയോഗിക്കുന്നതുമൂലം ദംഷ്ട്രങ്ങളുടെ ആവശ്യം