താൾ:പ്രപഞ്ചവും മനുഷ്യനും.djvu/333

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുബന്ധം 1

വിപ്ലവങ്ങൾ

പുതിയ വെല്ലുവിളികൾ

തൊഴിലാളിവർഗ്ഗവിപ്ലവത്തിന്റെ കാഴ്ചപ്പാട് കമ്മ്യൂണിസ്റ്റുമാനിഫെസ്റ്റോയിലൂടെ മാർക്സും ഏംഗൽസും കൂടി മുന്നോട്ടുവെച്ചതിനുശേഷം, ആ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടന്ന വിപ്ലവങ്ങളുടെയും തിരിച്ചടികളുടെയും ഒരു വലിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. കമ്മ്യൂണിസ്റ്റുമാനിഫെസ്റ്റോ 1848 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച് അധികം താമസിയാതെതന്നെ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗം പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചെങ്കിലും, അധികാരം പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല. 1848-50 കാലത്തെ വിപ്ലവങ്ങളെ വിലയിരുത്തിക്കൊണ്ട് മാർക്സ് ഒരു സുപ്രധാന നിഗമനം മുന്നോട്ടുവെച്ചു: നിലവിലുള്ള ഭരണകൂടം പിടിച്ചെടുക്കുകയല്ല, തച്ചുതകർക്കുകയും പുതിയതൊന്ന് കെട്ടിപ്പെടുക്കുകയുമാണ് തൊഴിലാളിവർഗ്ഗം ചെയ്യേണ്ടത്. എന്നാൽ ഈ പുതിയ തൊഴിലാളിവർഗ്ഗഭരണകൂടത്തിന്റെ രൂപം എന്തായിരിക്കും എന്നതിനെപ്പറ്റി എന്തെങ്കിലും പറയാൻ അന്ന് മാർക്സിനു കഴിഞ്ഞില്ല.

1871-ൽ രണ്ടുമാസം മാത്രം നീണ്ടുനിന്ന പാരീസ് കമ്മ്യൂണാണ് ഈ പ്രശ്നത്തിന് പ്രായോഗികമായി ഉത്തരം നൽകിയത്. ഫ്രാൻസിനെതിരായി ജർമ്മനി നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഭരണകൂടം തകർച്ചയുടെ വക്കത്തെത്തിയ സന്ദർഭത്തിൽ, പാരീസിലെ തൊഴിലാളിവർഗ്ഗം ഒരു സായുധ ഉയർത്തെഴുന്നേല്പിലൂടെ അധികാരം പിടിച്ചെടുക്കുകയാണുണ്ടായത്. അതെ തുടർന്ന് അവർ രൂപം നൽകിയ ഭരണകൂടം തൊഴിലാളിവർഗ്ഗജനാധിപത്യത്തിന്റെ ഏറ്റവും സമുന്നതരൂപമായിരുന്നു. നിലവിലുണ്ടായിരുന്ന പട്ടാളം, പോലീസ്, കോടതി, ഭരണനിർവഹണവിഭാഗങ്ങൾ തുടങ്ങി എല്ലാറ്റിനേയും തകർത്തതിനുശേഷം, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതും, എല്ലായ്പോഴും അവരുടെ മേൽനോട്ടത്തിലിരിക്കുന്നതും, എപ്പോൾ വേണമെങ്കിലും ജനങ്ങൾക്ക് തിരിച്ചുവിളിക്കാവുന്നതുമായ ഉദ്യോഗസ്ഥന്മാരും ഭരണാധികാരികളുമടങ്ങുന്ന ഒരു പുതിയ ഭരണകൂടമാണ് അവിടെ രൂപം കൊണ്ടത്. മുഴുവൻ ജനങ്ങളും ആയുധമണിഞ്ഞുകൊണ്ടുള്ള ജനകീയസേനയും, ഏതു നിലവാരത്തിലും തരത്തിലുമുള്ള ജോലിചെയ്യുന്നവർക്കും തുല്യവേതനം നൽകുന്ന സമ്പ്രദായവും ഉണ്ടായിരുന്ന ആ സംവിധാനം ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ജനാധിപത്യപരമായ ഭരണകൂടമാണ്. അതുകൊണ്ടാണ്, രണ്ടുമാസം കഴിഞ്ഞപ്പോഴേയ്ക്കും