താൾ:പ്രപഞ്ചവും മനുഷ്യനും.djvu/341

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലുള്ള സമരത്തിന്റെ രൂപത്തിലാണ് സോഷ്യലിസ്റ്റുകാലഘട്ടത്തിൽ ഈ സമരം പ്രത്യക്ഷപ്പെടുകയെന്നും മാവോ ചൂണ്ടിക്കാട്ടി. 'വർഗ്ഗസമരം മുഖ്യകണ്ണി', 'രാഷ്ട്രീയം നേതൃത്വത്തിൽ' തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെയാണ് ഈ ആദർശങ്ങൾ സമൂർത്തരൂപം കൈവരിച്ചത്. ഓരോരുത്തരും കൂടുതൽ അധ്വാനിച്ചാൽ കൂടുതൽ പ്രതിഫല ലഭിക്കും എന്നുള്ള സോഷ്യലിസ്റ്റുകാലഘട്ടത്തിലെ ചട്ടത്തെ ഒരു ശാശ്വത നിയമമാക്കിമാറ്റി ഭൗതികപ്രചോദനത്തിൽ ഊന്നിക്കൊണ്ട് ഉല്പാദനം വർദ്ധിപ്പിക്കാനാണ് മുതലാളിത്തപാതക്കാർ ശ്രമിച്ചത്.