1969-ഓടു കൂടി മുതലാളിത്തപാതക്കാർക്കെതിരായി സോഷ്യലിസ്റ്റുപാതക്കാർ നിർണ്ണായകവിജയം നേടിയതിനെ തുടർന്ന് സാംസ്കാരികവിപ്ലവത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാവുകയുണ്ടായി. പക്ഷേ, ഒന്നോ രണ്ടോ സാംസ്ക്കാരികവിപ്ലവങ്ങൾകൊണ്ട് സോഷ്യലിസ്റ്റു കാലഘട്ടത്തിലെ വർഗ്ഗസമരത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ലെന്നും അസംഖ്യം സാംസ്കാരികവിപ്ലവങ്ങൾ നടത്തിയാലേ കമ്മ്യൂണിസത്തിലേക്കുള്ള പരിവർത്തനം സാധ്യമാകൂ എന്നും മാവോ ചൂണ്ടിക്കാണിച്ചു. മാത്രമല്ല, മുതലാളിത്ത സാമ്പത്തികനിയമങ്ങൾ തന്നെയാണ് ചൈനയിലെ സോഷ്യലിസ്റ്റ് സമൂഹത്തിൽ പിന്നെയും ശക്തമായി നിലനിൽക്കുന്നതെന്നതുകൊണ്ട് മുതലാളിത്തപാതക്കാർ വർദ്ധിച്ചുവരുവാനുള്ള സാധ്യതയും മാവോ കുറച്ചു കണ്ടില്ല. ഏറെക്കുറെ സംഭവിച്ചതും അതൊക്കെ തന്നെയാണ്.
സാംസ്കാരിക വിപ്ലവകാലത്ത് അതിന്റെ പ്രമുഖ വക്താവായി രംഗത്തുവന്ന ലിൻപിയാവോ പിന്നെയും സാംസ്കാരികവിപ്ലവം തുടരുന്നതിനെ എതിർക്കുകയും ഫലത്തിൽ മുതലാളിത്തപാതക്കാരുടെ നിലപാഇലേയ്ക്കെത്തുകയും ചെയ്തു. തുടർന്ന് അധികാരം പിടിച്ചെടുക്കാൻ അയാൾ നടത്തിയ ഗൂഢാലോചന തകർക്കപ്പെട്ടുവെങ്കിലും, മുതലാളിത്തപാതക്കാർക്ക് വീണ്ടും നുഴഞ്ഞുകയറാനുള്ള അവസരം അതുണ്ടാക്കിക്കൊടുത്തു. അവരത് ശരിക്കും മുതലെടുക്കുകയും ചെയ്തു.അങ്ങനെ വീണ്ടും മുതലാളിതപാതക്കാർ ശക്തി പ്രാപിക്കാൻ തുടങ്ങിയപ്പോൾ സോഷ്യലിസ്റ്റുപാതക്കാർ അതിനെതിരായ സമരം ആരംഭിച്ചുവെങ്കിലും 1976-ൽ മാവോ നിര്യാതനായ സാഹചര്യം ഉപയോഗപ്പെടുത്തി, ഒരു സൈനിക അട്ടിമറിയിലൂടെ മുതലാളിത്തപാതക്കാർ അധികാരം പിടിച്ചെടുത്തു. അതിനുശേഷം, സോവിയറ്റു യൂണിയനിൽ ക്രൂഷേവിന്റെ നേതൃത്വത്തിൽ നടന്ന മുതലാളിത്ത പുനസ്ഥാപനത്തേക്കാൾ എത്രയോ ദ്രുതഗതിയിലാണ് ചൈനയിലെ പുതിയ തിരുത്തല്വാദികൾ മുതലാളിത്ത പുനസ്ഥാപനം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇങ്ങനെ സാംസ്കാരികവിപ്ലവം പരാജയപ്പെട്ടുവെങ്കിലും, പാരീസ് കമ്മ്യൂണിനെപ്പോലെ അത് ലോകതൊഴിലാളിവർഗ്ഗത്തിപ്രസ്ഥാനത്തിന് നൽകിയിട്ടുള്ള പാഠങ്ങൾ വിലപ്പെട്ടതാണ്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൻ കീഴിലെ വർഗ്ഗസമരത്തിന്റെ സിദ്ധാന്തവും പ്രയോഗവുമാണ് അത് കാഴ്ചവച്ചിട്ടുള്ളത്. ആ പാഠങ്ങൾ വികസിപ്പിച്ചെടുത്ത് മുന്നോട്ടുപോയാൽ മാത്രമേ, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അത് അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാനാവുകയുള്ളു. ചൈനയിലെ സാംസ്കാരികവിപ്ലവത്തിന്റെ പരാജയകാരണങ്ങൾ ഇനിയും വിലയിരുത്തപ്പെടേണ്ടതുണ്ട്. ചൈനയിലെ വസ്തുനിഷ്ഠ സാഹചര്യം അതിൽ എന്തു പങ്കുവഹിച്ചു, സോഷ്യലിസ്റ്റുപാതക്കാരുടെ സമീപനത്തിലെ തകരാറുകൾ എന്തായിരുന്നു എന്നെല്ലാം ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകത്തക്കവിധം സമഗ്രമായ പഠനം ആവശ്യമാണ്. ചൈനയിലെ സാസ്കാരികവിപ്ലവം പൂർത്തീകരിക്കാതെ വിട്ടിട്ടുള്ള കടമകൾ നിർവഹിക്കാൻ വേണ്ടിയുള്ള വിപ്ലവസമര