താൾ:പ്രപഞ്ചവും മനുഷ്യനും.djvu/344

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിലൂടെ മാത്രമേ, ചൈനയിലെ തിരിച്ചടിയുടെ ശരിയായ കാരണങ്ങൾ കണ്ടെത്താൻ നമുക്കു കഴിയൂ.

എല്ലാ മുൻ സോഷ്യലിസ്റ്റുരാജ്യങ്ങളും മുതലാളിത്തത്തിലേയ്ക്ക് തിരിച്ചുപോയിട്ടുള്ള ഇന്നഹ്തെ സാഹചര്യത്തിൽ ലോക കമ്മ്യൂണിസ്റ്റു പ്രസ്ഥാനം വമ്പിച്ച ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ഒക്ടോബർ വിപ്ലവം നടന്ന സോവിയറ്റു യൂണിയൻ ഇന്ന് ഒരു സോഷ്യൽ സാമ്രാജ്യത്വശക്തിയായി മാറി. ലോകത്തെമ്പാടുമുള്ള വിപ്ലവശക്തികളെ അടിച്ചമർഹ്തുന്നഹിൽ അത് മറ്റു സാമ്രാജ്യശക്തികളോടു മത്സരിക്കുന്നു. അടുത്തകാലം വരെ വിപ്ലവശക്തികൾക്ക് പ്രചോദനം നൽകിക്കൊണ്ടിരുന്ന ചൈനയും ഇന്നൊരു പിന്തിരിപ്പൻ താവളമായി മാറിയിരിക്കുന്നു. എന്നാൽ സോവിയറ്റു യൂണിയനിലും ചൈനയിലും മറ്റും നടന്ന തിരിച്ചുപോക്കിന്റെ കാരണങ്ങൾ കണ്ടറിഞ്ഞ്, അതിനു പരിഹാരം കാണത്തക്ക വിധം പുതിയ വിപ്ലവപ്രസ്ഥാനങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ശക്തികൾ ലോകത്തെമ്പാടും വളർന്നുവന്നിട്ടുണ്ട്. ഇത്തരം ശക്തികളാണ് ലോകതൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണ്ണായക പങ്കുവഹിക്കുക. പക്ഷേ, അവരുടെ മുന്നിലുള്ള വെല്ലുവിളികൾ നിസ്സാരങ്ങളല്ല. നിലവിലുള്ള ഭരണകൂടത്തെ തകർക്കുകയും തൊഴിലാളിവർഗ്ഗത്തിന്റെ പുതിയ ഭരണകൂടം സൃഷ്ടിക്കുകയും ചെയ്യുക എന്നത്, ഇന്ന് താരതമ്യേന ചെറിയ കാര്യമായി മാറിയിരിക്കുന്നു. അധികാരം പിടിച്ചെടുക്കുന്നതിനുശേഷം അത് യഥാർത്ഥത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ, ജനങ്ങളുടെ അധികാരമാക്കി എങ്ങനെ രൂപാന്തരപ്പെടുകയും അവരുടെ കയ്യിൽതന്നെ നിലനിർത്തുകയും ചെയ്യും എന്നതാണ് ലോക കമ്മ്യൂണിസ്റ്റുപ്രസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും ഗൗരവാവഹമായ വെല്ലുവിളി.

ജുലൈ 1984 ii മുകളിലെ വിശകലനത്തിലെ അടിസ്ഥാനപരമായ ഒട്ടേറെ കാര്യങ്ങൾ ശരിയായിരുന്നു എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് സമീപകാലത്ത് കിഴക്കൻ യൂറോപ്പിലും ചൈനയിലും മറ്റും ഉണ്ടായത്. മുൻ സോഷ്യലിസ്റ്റു രാജ്യങ്ങളിലെ മുതലാളിത്ത പുനസ്ഥാപന പ്രക്രിയ തികച്ചും ഒരു യാഥാർത്ഥ്യമായിരുന്നു എന്ന് അപ്പോഴാണ് ഏവർക്കും ബോധ്യമാവുന്ന രീതിൽ അനാവരണം ചെയ്തത്. ചൈന ഇപ്പോഴും സോഷ്യലിസ്റ്റുരാജ്യമായി നിലനിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും 89-ജൂണിൽ നടന്നതുപോലത്തെ വിദ്യാർത്ഥി-ജനകീയ പ്രക്ഷോഭവും അതിന്റെ ഫാസിസ്റ്റു രീതിയിൽ അടിച്ചമർത്തിയ രീതിയും അവിടെ നിലനിൽക്കുന്ന സോഷ്യൽ ഫാസിസ്റ്റു വ്യവസ്ഥയുടെ യഥാർത്ഥമുഖം അനാവരണം ചെയ്യുന്നുണ്ട്. സോവിയറ്റുയൂണിയനിലും മറ്റും നടന്ന പ്രക്രിയ, മറ്റൊരു രൂപത്തിൽ ചൈനയിലും ആവർത്തിക്കുമെന്നതിൽ സംശയമില്ല. ഇത്തരം മുതലാളിത്തത്തിലേയ്ക്ക് തിരിച്ചുപോയ രാജ്യങ്ങളിലെ ഭരണവർഗ്ഗങ്ങളിൽതന്നെയുള്ള