താൾ:പ്രപഞ്ചവും മനുഷ്യനും.djvu/353

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്തിന്റെ അന്തസത്തയെന്നുള്ള മുൻവിധിയെ ആശ്രയിച്ചുകൊണ്ടാണ് മൊണാദ് മാർക്സിസത്തെ വികൃതപ്പെടുത്തുന്നത്. ഹെഗൽ പ്രപഞ്ചത്തെ മുഴുവൻതന്നെ ആശയത്തിലധിഷ്ഠിതമായി കാണുന്നതുകൊണ്ട്, മനുഷ്യനുവേണ്ടി അവന്റെ ആശയത്തിനുവേണ്ടിയാണ് പ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെട്ടതെന്ന ധാരണ അതിൽ അന്തർലീനമായിട്ടുണ്ട്. പ്രപഞ്ചത്തെ മുഴുവനും മനുഷ്യനെ കേന്ദ്രീകരിച്ച് വ്യാഖ്യാനിക്കാനുള്ള ഹെഗലിന്റെ ശ്രമം തന്നെയാണ് മാർക്സും ഏംഗൽസും പിന്തുടരുന്നതെന്നാണ് മൊണാദിന്റെ കണ്ടുപിടുത്തം. ഹെഗേലിയൻ വൈരുദ്ധ്യശാസ്ത്രത്തെ തലകീഴായി മറിക്കുകയാണ് മാർക്സ് ചെയ്തതെന്നുള്ള ലളിതവൽകൃതമായ പ്രസ്താവനയെ അടിസ്ഥാനമാക്കിക്കൊണ്ട് മാർക്സിസത്തെ വിലയിരുത്താനുള്ള ശ്രമം അപകടകരമാണ്. മാർക്സിസ്റ്റ് തത്വശാസ്ത്രത്തിന്റെ ആകത്തുക പരിശോധിച്ചാൽ അത് ഹെഗേലിയൻ ആശയവാദത്തിന്റെ മാത്രമല്ല മറ്റെല്ലാ ആശയവാദങ്ങളുടേയും ബദ്ധശത്രുവാണെന്നു കാണുവാൻ കഴിയും. അന്തസത്തയിൽ, മാർക്സിസ്റ്റ് വൈരുദ്ധ്യശാസ്ത്രം ഹെഗേലിയൻ വൈരുദ്ധ്യശാസ്ത്രത്തിൽനിന്ന് വളരെ അകലെയാണ്. അതിന് നേരെ വിപരീതമാണ്. മനുഷ്യൻ പ്രകൃതിയെക്കുറിച്ച് എന്തു മനസ്സിലാക്കിയാലും എങ്ങനെ ചിന്തിച്ചാലും മനുഷ്യന്റെ ആശയങ്ങളിൽനിന്ന് സ്വതന്ത്രമായി വസ്തുനിഷ്ഠമായി പ്രവർത്തിക്കുന്ന നിയമങ്ങളാണ് പ്രാകൃതിക പരിണാമത്തിന് നിദാനമെന്ന് മാർക്സിസം കരുതുന്നു. മറ്റെല്ലാ ആശയവാദപരമായ തത്വശാസ്ത്രങ്ങളിൽനിന്നും മാർക്സിസത്തെ വേർതിരിച്ചുനിർത്തുന്നതും ഇതുതന്നെയാണ്. പ്രപഞ്ചത്തിനു മൊത്തത്തിൽ മുൻകൂട്ടി നിർണ്ണയിക്കപ്പെട്ട ഒരു ലക്ഷ്യമുണ്ടെന്ന് മാർക്സിസം കരുതുന്നില്ല. പ്രപഞ്ചത്തിന്റെ അനന്തമായ പരിണാമസാധ്യതയിലാണ് മാർക്സിസം ഊന്നിനിൽക്കുന്നത്. അനന്തമായ പരിണാമസാധ്യതയെ അംഗീകരിക്കുന്ന ഒരു തത്വശാസ്ത്രത്തിന് ഒരിക്കലും ഏതെങ്കിലും തരത്തിലുള്ള വിധിവാദവുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയില്ല. വാസ്തവം ഇതായിരിക്കെ, പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നുള്ള മധ്യകാല തത്വശാസ്ത്രങ്ങളുടെ കാഴ്ചപ്പാടുതന്നെയാണ് മാർക്സിസത്തിലും അന്തർലീനമായിട്ടുള്ളതെന്ന മൊണാദിന്റെ ആരോപണം ഗൗരവപൂർവമുള്ള പരിഗണന അർഹിക്കുന്നില്ല.

'Chance and Necessity' എന്ന പുസ്തകത്തിൽ മൊണാദ് ഉന്നയിക്കുന്ന പ്രധാന വാദമുഖത്തിന്റെ അന്തസത്ത ഇങ്ങനെ സംഗ്രഹിക്കാം. ജീവശാസ്ത്രരംഗത്ത് അടുത്തകാലത്തുണ്ടായിട്ടുള്ള വമ്പിച്ച കണ്ടുപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ജീവലോകത്തെ പൊതുവിൽ നിയന്ത്രിക്കുന്ന നിയമങ്ങൾ യാന്ത്രികമാണ് എന്നു കാണാവുന്നതാണ്. ഈ യാന്ത്രികനിയമങ്ങളുടെ ഫലമായി ഓരോ ജീവജാതിയുടേയും പാരമ്പര്യഘടകങ്ങൾ തലമുറതോറും യാന്ത്രികമായി പകർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ യാന്ത്രിക നിയമങ്ങൾക്ക് ഒരിക്കലും വിധേയമാകാത്ത യാദൃശ്ചികതയുടെ ഫലമായിട്ടാണ് ജൈവപരിണാമം സംഭവിക്കുന്നത്. ജൈവപ്രവർത്തനങ്ങളുടെ അടിസ്ഥാനസ്വഭാവം പരിശോധിച്ചാൽ തലമുറതോറും പകർ