താൾ:പ്രപഞ്ചവും മനുഷ്യനും.djvu/357

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാര്യങ്ങളെന്ന നിലയ്ക്ക് യാദൃശ്ചികതയായി എഴുതിതള്ളിയ കാര്യങ്ങളെല്ലാം അനിവാര്യതയാണെന്ന് പറയുമ്പോൾ എല്ലാം മുൻകൂട്ടി നിർണ്ണയിക്കപ്പെട്ടതാണെന്ന്, വിധിയാണെന്ന്, വരുന്നു. സ്വാഭാവികമായും ഒരു വിധികർത്താവും അവിടെ അനിവാര്യതയായി തീരുമല്ലൊ. യഥാർത്ഥത്തിൽ ഈ കാഴ്ചപ്പാട് എല്ലാം വിധിക്കു വിടുന്നതു വഴി എല്ലാം യാദൃശ്ചികമാണെന്ന് സമ്മതിക്കുകയാണു ചെയ്യുന്നത്. യാദൃശ്ചികതയെയും അനിവാര്യതയെയും പരസ്പരബന്ധമില്ലാതെ കാണുന്ന ഈ രണ്ടു വീക്ഷണങ്ങളും യാന്ത്രിക ഭൗതികവീക്ഷണങ്ങളും യാന്ത്രിക ഭൗതികവാദത്തിന്റെ രണ്ടുവശങ്ങളാണ്. 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ ശാസ്ത്രലോകത്തെ അടക്കിഭരിച്ചിരുന്നത് ഈ വീക്ഷണമായിരുന്നു.

ഈ രണ്ട് അബദ്ധധാരണകളെക്കുറിച്ച് പറഞ്ഞതിനു ശേഷം ഇതേക്കുറിച്ചുള്ള ശരിയായ വീക്ഷണം എന്താണെന്ന് ഏംഗൽസ് പറയുന്നു. ഈ രണ്ടു ധാരണകൾക്കും വിപരീതമായി ഇതുവരെ തീരെ കേട്ടിട്ടില്ലാത്ത പ്രസ്താവനകളുമായി ഹെഗൽ മുന്നോട്ടുവന്നു! യാദൃശ്ചികമായതിന് ഒരു കാരണമുണ്ട്. എന്തുകൊണ്ടെന്നാൽ അത് യാദൃശ്ചികമാണ്, അത് യാദൃശ്ചികമായതുകൊണ്ടുതന്നെ അതിനു കാരണമില്ല താനും; യാദ്രുയാദൃശ്ചികമായത് അനിവാര്യമാണ് അനിവാര്യത സ്വയം നിർണ്ണയിക്കപ്പെടുന്നത് യാദൃശ്ചികത ആയിട്ടാണ്; മറിച്ച് ഈ യാദൃശ്ചികതയാകട്ടെ കേവലമായ അനിവാര്യതയാണ്. (Logic 11 Book 11. 2.Reality) പ്രകൃതിശാസ്ത്രം ഈ പ്രസ്താവനകളെ പരസ്പരവിരുദ്ധമായ അബദ്ധമായി, സ്വയം നിഷേധിക്കുന്ന വിഡ്ഢിത്തമായി കണക്കാക്കി അവഗണിച്ചു. സിദ്ധാന്തതലത്തിൽ അത് ഒരു വശത്ത്, ഒരു കാര്യം ഒന്നുകിൽ യാദൃശ്ചികമാണ്, അല്ലെങ്കിൽ അനിവാര്യമാണ്, പക്ഷെ ഒരിക്കലും രണ്ടുംകൂടിയല്ല എന്നുള്ള വൂൾഫിഅൻ അതിഭൗതികവാദത്തിന്റെ ഊഷരചിന്തയിൽ ഉറച്ചുനിന്നു; മറുവശത്ത്, പ്രയോഗത്തിൽ ഓരോ പ്രത്യേക കാര്യത്തിലും യാദൃശ്ചികതയെ അംഗീകരിക്കാൻ വേണ്ടിമാത്രം വാക്കുകളിൽ പൊതുവിൽ അതിനെ നിഷേധിക്കുന്ന കുറെക്കൂടി ചിന്താശൂന്യമായ യാന്ത്രിക നിർണയവാദത്തിൽ ആണത് നിന്നത്.

'പകൃതിശാസ്ത്രം ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അത് ഡാർവിൻ എന്ന വ്യക്തിയിൽ ചെയ്തതെന്താണ്?

'ഡാർവിൻ തന്റെ ചരിത്രപ്രധാനമായ കൃതിയിൽ യാദൃശ്ചികതയുടെ അതിവിപുലമായ അടിത്തറയിൽ നിന്നാണ് ആരംഭിക്കുന്നത്. കൃത്യമായും ഒരു ജീവജാതിയിൽതന്നെയുള്ള വ്യക്തികൾ തമ്മിലുള്ള അനന്തമായ യാദൃശ്ചികാന്തരങ്ങൾ, ആ ജീവജാതിയുടെ സവിശേഷസ്വഭാവത്തിൽനിന്ന് പുറത്തുചാടുന്നതുവരെ സമാഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വൈവിധ്യങ്ങൾ (അപൂർവം ചില സന്ദർഭങ്ങളിൽ മാത്രമേ അവയുടെ അടിയന്തിരകാരണങ്ങൾ കണ്ടുപിടിക്കാൻ കഴിയൂ)ജീവശാസ്ത്രത്തിലെ എല്ലാത്തരം ക്രമത്തിന്റ്റേയും മുമ്പത്തെ അടിസ്ഥാനത്തെ, അതായത് മുമ്പത്തെ, അതിഭൗതികവാദപരമായ കർക്കശത്വത്തിലും മാറ്റമില്ലായ്മയിലും അധിഷ്ഠിതമായ ജീവജാതി എന്ന ആശയത്തെ ചോദ്യം ചെയ്യാൻ അദ്ദേഹത്തെ നിർബ്ബന്ധിതനാക്കി. ജീവജാതി