താൾ:പ്രപഞ്ചവും മനുഷ്യനും.djvu/370

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്സിസത്തെ വെറും അനുഭവിക ശാസ്ത്രമായി കാണുന്നതോ ദർശനം മാത്രമായി മനസ്സിലാക്കുന്നതോ ഭാഗിക വീക്ഷണത്തിന്റെ ഫലമാണ്. എന്നാൽ പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്.

യാന്ത്രികവീക്ഷണം മാർക്സിസത്തിന്റെ പേരിൽ

ദർശനവും ശാസ്ത്രവും തമ്മിലുള്ള അന്തരവും ബന്ധവും ഇങ്ങനെ നിർവ്വചിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, മാർക്സിസത്തെ ശാസ്ത്രം മാത്രമായി കാണരുതെന്നുള്ള 'വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങളി'ലെ നിലപാടിന്റെ ആക്രമിച്ചുകൊണ്ട് ഇ.എം.എസ്. സമ്പൂതിരിപ്പാട് 'ചിന്ത'യിൽ എഴുതുകയുണ്ടായി. ദാർശനിക പ്രശ്നങ്ങളിലെ ഒരു ഖണ്ഡിക, മർമ്മപ്രധാനമായ ഒരു വാചകം വിട്ടുകളഞ്ഞുകൊണ്ട് ഉദ്ധരിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, മാർക്സിസം ശാസ്ത്രീയമല്ലെന്ന് ഞാൻ പറഞ്ഞുവെന്നും അതുകൊണ്ട് ഫലത്തിൽ ഞാൻ മാർക്സിസത്തെ കയ്യൊഴിയുകയാണെന്നും ഇ.എം.എസ്. എഴുതി. ഇതിനുള്ള എന്റെ മറുപടിയ്ക്ക് വീണ്ടും മറുപടി പറഞ്ഞപ്പോഴുമെല്ലാം ദർശനവും അനുഭവികശാസ്ത്രവും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ കഴിയാത്ത ഒരാളുടെ ദയനീയാവസ്ഥയാണ് ഇ.എം.എസ്.പ്രകടിപ്പിച്ചത്. ഇ.എം.എസ്. മാത്രമല്ല, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻകാല നേതൃത്വം, വൈരുധ്യാധിഷ്ടിത വിചിന്തന ശാസ്ത്രം ഉൾക്കൊള്ളുകയോ പ്രയോഗിക്കുകയോ ചെയ്യാത്തവരാണെന്ന് വിലയിരുത്തലിനെ സാധൂകരിക്കുന്നതായിരുന്നു ഇത്. ഈ ഔപചാരിക യുക്തിതന്നെയാണ് അവരുടെ ചിന്താരീതിയുടെ അടിസ്ഥാനം: യാന്ത്രികവീക്ഷണത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണെന്ന് നാം കണ്ടതാണല്ലോ.

ഇത്തരമൊരു സമീപനം ഇവിടെ മാത്രമായി നിലനിന്നിരുന്നതല്ല; ലോകവ്യാപകമായി തിരുത്തൽ വാദവീക്ഷണത്തിന്റെ അടിസ്ഥാനമായിരുന്നു ഇത്. ഉല്പാദനശക്തികൾക്ക് ഏകപക്ഷീയമായി ഊന്നൽനൽകുന്ന യാന്ത്രികവീക്ഷണം ലോകവ്യാപകമായി നിലനിന്നിരുന്നു. ചരിത്രവികാസത്തിൽ ഉല്പാദനശക്തികൾ നിർണ്ണായകപങ്കുവഹിക്കുന്നുണ്ട് എന്ന മാർക്സിയൻ സമീപനത്തെ ഉല്പാദനശക്തികളാണ് എല്ലാം നിർണ്ണയിക്കുന്നത് എന്ന് വ്യാഖ്യാനിക്കുകയാണ് ഉല്പാദനശക്തികളുടെ സിദ്ധാന്തക്കാർ ചെയ്തത്. സോവിയറ്റ് യൂണിയനിൽ ഈ വീക്ഷണം വികസിച്ച് കമ്മ്യൂണിസം തന്നെ എഞ്ചിനീയറിങ്ങിന്റെ പ്രശ്നമാണെന്ന് വരെ വ്യാഖ്യാനിക്കപ്പെട്ടു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസത്തിലൂടെ ഉല്പാദനം പരമാവധി വികസിപ്പിച്ചാൽ മാത്രമേ, കമ്മ്യൂണിസം സംഭാവന ചെയ്യുന്ന രീതിയിൽ എല്ലാവർക്കും ആവശ്യത്തിന് അനുസരിച്ച് നൽകാൻ കഴിയൂ എന്ന വാദമാണ് ഇത്തരം സമീപനങ്ങളുടെയെല്ലാം അടിസ്ഥാനം. മുൻ സോഷ്യലിസ്റ്റു രാജ്യങ്ങളെല്ലാം മുതലാളിത്തത്തിലേയ്ക്ക് തിരിച്ചുപോകുന്നതിന് സൈദ്ധാന്തികാടിസ്ഥാനം നൽകിയത് ഇതേ ഉല്പാദന ശക്തികളുടെ സിദ്ധാന്തമാണ്. ഉല്പാദനം വർദ്ധിപ്പിക്കുന്നത് മുഖ്യ ലക്ഷ്യമായി മാറിയതോടെ മുതലാളിത്ത