താൾ:പ്രപഞ്ചവും മനുഷ്യനും.djvu/371

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രീതികൾ ഉൾപ്പെടെ ഏത് മാർഗ്ഗവും സ്വീകരിക്കുന്നത് ന്യായീകരിക്കപ്പെട്ടു. സോവിയറ്റു യൂണിയനിലും ചൈനയിലുമെല്ലാം മുതലാളിത്ത പുനഃസ്ഥാപനപ്രക്രിയയുടെ ചരിത്രം പരിശോധിച്ചാൽ ഈ ഗതിക്രമം വ്യക്തമാവും.

ശാസ്ത്രസാഹിത്യപരിഷത്ത് താരതമ്യേന ഒരു സ്വതന്ത്രസംഘടനയായിരുന്ന ആദ്യകാലത്ത് പല വീക്ഷണങ്ങൾ അതിൽ നിലനിന്നിരുന്നു. എന്നാൽ അടുത്ത കാലത്ത്, മാർക്സിസ്റ്റുപാർട്ടിയുടെ ഒരു പോഷകസംഘടനയായി അതിന്റെ സ്വഭാവം രൂപാന്തരപ്പെട്ടതോടെ, അത് സ്ഥായിയായ ഒരു സൈദ്ധാന്തിക നിലപാട് അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതിന്റെ പൊതുദിശ, മുകളിൽ ചൂണ്ടിക്കാണിച്ച ഉല്പാദനശക്തികളുടെ സിദ്ധാന്തം തന്നെയാണെന്ന് കാണാം. പൂർണ്ണമായും ഈ അവസ്ഥയിലെത്തുന്നതിനു മുമ്പുള്ള സ്വതന്ത്രനിലപാടിന്റെ സ്വാധീനം അടുത്തകാലം വരെ ചിലപ്പോഴെല്ലാം തലപൊക്കിയിരുന്നു എന്നു മാത്രം. അതുകൊണ്ടാണ് ടോമി മാത്യു സൂചിപ്പിച്ചതുപോലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമീപനം ശാസ്ത്രവാദത്തിന്റെയും പരിസ്ഥിതിവാദ സമീപനങ്ങളുടെയും ഇടയ്ക്ക് നിൽക്കുന്നതായി തോന്നുന്നത്. യഥാർത്ഥത്തിൽ ഇന്നവരുടെ സൈദ്ധാന്തികാടിത്തറ, മുതലാളിത്ത ശാസ്ത്രവാദം തന്നെയാണ്. മുതലാളിത്ത സാമ്പത്തിക നിയമങ്ങൾ യാതൊരു മറയും കൂടാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിലും സോഷ്യലിസം നിലനിൽക്കുന്നു എന്നു വാദിക്കുന്നതിനെക്കാൾ എളുപ്പമാണ്, മുതലാളിത്തത്തിലും സോഷ്യലിസത്തിലും ശാസ്ത്രം ഒന്നുതന്നെ ആയിരിക്കും എന്ന് പറയുക.

മാവോയിസ്റ്റ് ബദൽ ഉല്പാദന ശക്തികൾ