താൾ:പ്രപഞ്ചവും മനുഷ്യനും.djvu/372

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉല്പാദനശക്തികൾ ചരിത്രവികാസത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും, ഉല്പാദനശക്തികളുടെ വികാസം ഉല്പാദനബന്ധങ്ങളെ കാലഹരണപ്പെടുത്തുന്ന സന്ദർഭത്തിൽ, സാമൂഹ്യവിപ്ലവങ്ങളുടെ യുഗം ഉടലെടുക്കുന്നു എന്നും, ആ യുഗത്തിൽ എല്ലാത്തരം ഉല്പാദനബന്ധങ്ങളും ബന്ധപ്പെട്ട സാമൂഹ്യബന്ധങ്ങളുമാണ് വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്നതെന്നുമാണ് മാർക്സിന്റെ ഖണ്ഡിത നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ മുതലാളിത്തത്തിൽനിന്ന് കമ്മ്യൂണിസത്തിലേക്കുള്ള സുദീർഘമായ പരിവർത്തനഘട്ടം മുഴുവൻ സാമൂഹ്യവിപ്ലവത്തിന്റെ യുഗമാണെന്നും, ആ കാലഘട്ടത്തിലുടനീളം ഉല്പാദനബന്ധങ്ങളിലെ മാറ്റമാണ് നിർണ്ണായകമെന്നും മാവോ ചൂണ്ടിക്കാണിച്ചു. ഉല്പാദനബന്ധങ്ങളിലെ മാറ്റത്തിന് ഊന്നൽ നൽകിക്കൊണ്ട് ഉല്പാദനം വികസിപ്പിക്കുകയാണ് സോഷ്യലിസ്റ്റു നിർമ്മാണത്തിൽ നടത്തേണ്ടതെന്നും തീരുമാനിക്കപ്പെട്ടു.

ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രവർത്തനമേഖല ഉല്പാദന ശക്തികളുടെ തലത്തിലാണ്. അനിയന്ത്രിതമായ ശാസ്ത്ര സാങ്കേതിക വികാസത്തിലൂടെ ഉല്പാദനശക്തികളെ വികസിപ്പിക്കുക എന്ന സമീപനത്തിൽനിന്ന് ഭിന്നമായി, മനുഷ്യനും മനുഷ്യനും തമ്മിലും ഉല്പാദനോപാധികളും തമ്മിലുള്ള ബന്ധം ആരോഗ്യകരമായി പുനസ്സംഘടിപ്പിക്കുക എന്നതിന് ഊന്നൽ നൽകുന്നതോടെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പങ്ക് വ്യത്യസ്തമായി തീരുന്നു. മുതലാളിത്തത്തിൽ മനുഷ്യൻ യന്ത്രങ്ങളുടെ ഭാഗമായിത്തീരുന്നു. പൽച്ചക്രങ്ങളുടെ പല്ലുകളായി മാറുന്നുവെന്നും, കമ്മ്യൂണിസത്തിൽ ഇതിന് വിരുദ്ധമായി, മനുഷ്യൻ യന്ത്രങ്ങളുടെ യജമാനനായി മാറുമെന്നുമാണ് മാർക്സ് പറഞ്ഞത്. ഈ ലക്ഷ്യം നേടണമെങ്കിൽ ഉല്പാദനശക്തികളുടെ സിദ്ധാന്തം കയ്യൊഴിക്കുകയും, സമത്വത്തിലധിഷ്ഠിതമായ ഉല്പാദനബന്ധങ്ങൾ പുനസ്സംഘടിപ്പിക്കുന്നത് ലക്ഷ്യമാക്കി ശാസ്ത്രസാങ്കേതിക വിദ്യകളെ മനുഷ്യ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. മുതലാളിത്ത ഉല്പാദന ബന്ധങ്ങളെയും സാമ്പത്തിക നിയമങ്ങളെയും തകർത്തുകൊണ്ടല്ലാതെ, ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇത്തരം സാമൂഹ്യവിപ്ലവങ്ങളോട് ചേർന്നുകൊണ്ടല്ലാതെ ശാസ്ത്ര സാങ്കേതിക വിദ്യകളെ മെരുക്കിയെടുക്കാൻ സാധ്യമല്ലെന്ന് വരുന്നത്.

ഈ ദിശയിലുള്ള അന്വേഷണങ്ങൾക്ക് ആരംഭം കുറിച്ചത് മാവോ ആയിരുന്നു. സോഷ്യലിസ്റ്റു കാലഘട്ടത്തിൽ പരിഹരിക്കേണ്ടതായ അടിസ്ഥാന വൈരുദ്ധ്യങ്ങൾ, കർഷകരും തൊഴിലാളികളും തമ്മിലും പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലും കായികാദ്ധ്വാനവും മാനസികാദ്ധ്വാനവും തമ്മിലും ആണെന്ന് മാവോ നിർവ്വചിക്കുകയുണ്ടായി. പട്ടണവും ഗ്രാമവും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കാനുള്ള മാവോയുടെ ശ്രമങ്ങൾ ദൂരവ്യാപക ഫലങ്ങളുളവാക്കുന്നവയായിരുന്നു. വ്യാവസായിക കേന്ദ്രീകരണത്തെ ഒഴിവാക്കാനും, പകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കാതെ അത്യാവശ്യ വ്യവസാ