താൾ:പ്രപഞ്ചവും മനുഷ്യനും.djvu/38

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പദാർത്ഥം മൗലികഘടന 41


മാണുക്കൾ പദാർത്ഥത്തിന്റെ അവിഭാജ്യമായ മൗലികഘടകങ്ങളല്ലെന്നു വരുന്നു. റേഡിയോ പ്രസരണങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഈ ധാരണ ശരിയാണെന്നു തെളിയിച്ചു. യുറേനിയം, തോറിയം, റേഡിയം, പൊളോണിയം തുടങ്ങിയ റേഡിയോ പ്രസരവസ്തുക്കൾ പുറപ്പെടുവിക്കുന്ന റേഡിയോ പ്രസരങ്ങളെ ആൽഫാ, ബീറ്റാ, ഗാമാ രശ്മികളെന്നാണ് വിളിക്കുന്നത്. ബീറ്റാ-രശ്മികൾ ഭാരം കൂടിയ ധന-ചാർജുള്ള കണികകളും ഗാമാ-രശ്മികൾ വൈദ്യുതകാന്തതരംഗങ്ങളുമാണ്. ഇവയെല്ലാം റേഡിയോ പ്രസരത്തിനുശേഷം വ്യത്യസ്ത രാസമൂലകങ്ങളായി പരിണമിക്കുന്നു. പരമാണുക്കൾ മൗലികഘടകങ്ങളല്ലെന്ന് ഇതു വ്യക്തമാക്കുന്നുണ്ട്.

ആൽഫാ-കണികകളെക്കുറിച്ചുള്ള റൂതർഫോർഡിന്റെ ഗവേഷണങ്ങളിൽനിന്നും, 1913-ൽ നീൽബോർ ആവിഷ്കരിച്ച സിദ്ധാന്തത്തിൽ നിന്നും പരമാണുവിന്റെ ഒരു അതിസൂക്ഷ്മഘടന രൂപം കൊണ്ടു. ഇതിൻ പ്രകാരം ഒരു പരമാണു, ഘടനയിൽ സൗരയൂഥത്തോട് അടുത്ത സാദൃശ്യം പുലർത്തുന്നു. ഒരു കേന്ദ്രവസ്തുവായ ന്യൂക്ലിയസും അതിനു ചുറ്റും വ്യത്യസ്ത ദൂരത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണുകളും. ന്യൂക്ലിയസ് ധന-ചാർജുള്ളതാണ്. ഇതിനെ സന്തുലിതാവസ്ഥയിൽ നിറുത്താനാവശ്യമായത്ര ഇലക്ട്രോണുകളായിരിക്കും ഓരോ പരമാണുവിലുമുണ്ടായിരിക്കുക. ഓരോ പരമാണുവിലും ന്യൂക്ലിയസിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ് ആ പരമാണുവിന്റെ 'പരമാണു സംഖ്യ'. ഇതിനെ ആസ്പദമാക്കിയാണ് ഓരോ മൂലകത്തെയും പിരിയോഡിക് ടേബിളിൽ ക്രമീകരിച്ചിരിക്കുന്നത്.

പരമാണുവിന്റെ ദ്രവ്യമാനം നിക്ഷിപ്തമായിരിക്കുന്നത് ന്യൂക്ലിയസ്സിലാണ്. അപ്പോൾ പദാർത്ഥത്തിന്റെ യഥാർത്ഥ ആസ്ഥാനം ന്യൂക്ലിയസ്സായതിനാൽ ന്യൂക്ലിയസ്സിന്റെ ഘടന എന്താണെന്നു വ്യക്തമാവുകയാണാവശ്യം. 1919-ലാണ് ന്യൂക്ലിയസ്സിനെക്കുറിച്ച് അഥവാ അണുകേന്ദ്രത്തെക്കുറിച്ചുള്ള ആദ്യത്തെ വ്യക്തമായ ധാരണ രൂപം കൊണ്ടത്. അണുകേന്ദ്രത്തിലുള്ള ധന-ചാർജുള്ള ഒരു മൗലിക കണികയ്ക്കു 'പ്രോട്ടോൺ' എന്നു പേരു നൽകി. നൈട്രജൻ പരമാണുക്കളെ റേഡിയോ പ്രസരവസ്തുക്കളിൽ നിന്നുള്ള ആൽഫാ-കണികകൾ കൊണ്ട് മർദ്ദിച്ച് പ്രോട്ടോണുകളെ പുറപ്പെടുവിക്കാൻ ആദ്യമായി കഴിഞ്ഞത് റൂതർഫോർഡിനാണ്. പില്ക്കാലത്ത് മറ്റു മൂലകങ്ങളിൽ നിന്നും ഇതുപോലെ പ്രോട്ടോണുകളെ പ്രസരിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെ പ്രോട്ടോണും പരമാണുവിന്റെ ഒരു മൗലികഘടകമാണെന്നു തെളിഞ്ഞു.

ന്യൂട്രോൺ

അണുകേന്ദ്രത്തിൽ പ്രോട്ടോണുകൾ മാത്രമുണ്ടായാൽ പോര. മൂലകങ്ങളുടെ അണു-ഭാരവും അണു-സംഖ്യയും തമ്മിൽ പൊരുത്തപ്പെടാതാകും. ഉദാഹരണത്തിന്, ഓക്സിജന്റെ കാര്യമെടുക്കാം. അതിന്റെ അണുസംഖ്യ