താൾ:പ്രപഞ്ചവും മനുഷ്യനും.djvu/54

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പദാർത്ഥത്തിൻ്റെ അവസ്ഥകൾ 55


ചെയ്യുന്നു. അയണുകളും ഇലക്ട്രോണുകളും തങ്ങളുടെ ലക്ഷ്യമില്ലാത്ത പരക്കംപാച്ചിലിനിടയ്ക്ക് നിരന്തരം കൂട്ടിമുട്ടിക്കൊണ്ടിരിക്കും. ഈ പ്രക്രിയകൾക്കിടയ്ക്ക്, ഇവയിൽനിന്ന് പ്രകാശകണികകൾ അഥവാ ഫോട്ടോണുകൾ വമിക്കപ്പെടുന്നു. തന്മൂലം പ്ലാസ്മ പ്രകാശിക്കുന്നതായി തോന്നിക്കുന്നു.

ഇത്രയും കേൾക്കുമ്പോൾ തോന്നും, സാധാരണഗതിയിൽ നമുക്കജ്ഞാതമായ എന്തോ ഒന്നാണീ പ്ലാസ്മയെന്ന്: വാസ്തവമതല്ല. ഏറ്റവും ലളിതരൂപത്തിലുള്ള പ്ലാസ്മ, നമുക്കു ചിരപരിചിതമാണ്. ഒരുതീപ്പെട്ടിക്കൊള്ളിയെടുത്തുരച്ചാലുണ്ടാകുന്ന ചെറിയ തീനാളം പ്ലാസ്മയല്ലാതെ മറ്റൊന്നുമല്ല. പ്ലാസ്മ രൂപംകൊള്ളുന്നതിന് ഉപയോഗിക്കപ്പെടുന്ന വാതകങ്ങളുടെ അയണീകരണത്തിന്റെ തോത് എത്രത്തോളം ഉയർന്നതാണോ അത്രയ്ക്ക് 'ശുദ്ധ'മായിരിക്കും പ്ലാസ്മ.

തീനാളവും മറ്റും സാധാരണ രാസപ്രവർത്തനങ്ങളുടെ താപപരിധിക്കുള്ളിൽ ആയതുകൊണ്ട്, അതു പ്ലാസ്മയുടെ 'യഥാർത്ഥ' രൂപമാണെന്ന് പറഞ്ഞുകൂടാ. 6000-8000 ഡിഗ്രി സെന്റിഗ്രേഡാണ് രാസപ്രവർത്തനങ്ങളുടെ ഉയർന്ന താപപരിധി. അതിനപ്പുറമുള്ള താപനിലയിലാണ് യഥാർത്ഥ പ്ലാസ്മ നിലകൊള്ളുന്നത്. അതിസങ്കീർണ്ണമായ പരീക്ഷണ സാഹചര്യങ്ങളുടെ സഹായത്തോടെ മാത്രമേ ഇത്തരം പ്ലാസ്മകളെക്കുറിച്ച് പഠിക്കാനാവൂ. ലക്ഷക്കണക്കിന് ഡിഗ്രി താപനിലയിലുള്ള പ്ലാസ്മകൾ നിരീക്ഷണവിധേയമാക്കാൻ ശാസ്ത്രജ്ഞന്മാർക്കിന്നു കഴിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങളിൽ നിലവിലുള്ള അപാരമായ താപനിലയിലാണ് യഥാർത്ഥ പ്ലാസ്മ നിലകൊള്ളുന്നത്. അതിസങ്കീർണ്ണമായ പരീക്ഷണ സാഹചര്യങ്ങളുടെ സഹായത്തോടെ മാത്രമേ ഇത്തരം പ്ലാസ്മകളെക്കുറിച്ച് പഠിക്കാനാവൂ. ലക്ഷക്കണക്കിന് ഡിഗ്രി താപനിലയിലുള്ള പ്ലാസ്മകൾ നിരീക്ഷണവിധേയമാക്കാൻ ശാസ്ത്രജ്ഞന്മാർക്കിന്നു കഴിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങളിൽ നിലവിലുള്ള അപാരമായ താപനിലയിൽ, പരമാണുക്കൾക്കും മറ്റും തങ്ങളുടെ ഘടന അതേപടി നിലനിർത്താനോ, നിയതമായ രാസപ്രവർത്തനങ്ങളിലേർപ്പെടാനോ കഴിയില്ല. ആ അവസ്ഥയിൽ പദാർത്ഥം നിലനില്ക്കുന്നത് പ്ലാസ്മയായിട്ടാണ്. സൂര്യന്റെ ഉപരിതലത്തിലെ താപനില 8000 ഡിഗ്രിയാണ്. ആന്തരികതലങ്ങളിൽ ലക്ഷക്കണക്കിന് ഡിഗ്രിയാണ് താപനില. സൂര്യനേക്കാൾ എത്രയോ മടങ്ങ് അധികം താപനിലയുള്ള നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ അസംഖ്യമുണ്ട്. ചുരുക്കത്തിൽ, പ്രാപഞ്ചിക പദാർത്ഥത്തിന്റെ സംഹഭാഗവും പ്ലാസ്മയുടെ രൂപത്തിലാണ് നിലനിൽക്കുന്നത്.

മണ്ഡലങ്ങൾ

ഇതുവരെ പറഞ്ഞത്, നമ്മുടെ ഇന്ദ്രിയങ്ങൾകൊണ്ട് എളുപ്പത്തിൽ അനുഭവവേദ്യമാകുന്ന പദാർത്ഥത്തിന്റെ അവസ്ഥകളെക്കുറിച്ചാണ്. എന്നാൽ, അവയേക്കാൾ അതിവിപുലമായ മേഖലകളിൽവ്യാപരിച്ചുകിടക്കുന്ന ചില അവസ്ഥകളുണ്ട്. അവയെ മണ്ഡലങ്ങളെന്നു പറയുന്നു. വൈദ്യുതകാന്തമ