ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഹ്ലാദചരിതം



ഹംസപ്പാട്ട്


‌‌‌‌__________


"നരകരിപുനഗരവരമമരുമരയന്നമേ!
നാരസിംഹാവതാരത്തെ വർണ്ണിക്ക നീ.
നരകശതമകലുവതിനതിശയമഹൗഷധം
നാരായണസ്വാമിതന്റേ കഥാമ്രുതം.
നരനുടയ കരളിലൊരു വെളിവു വരുവാനുടൻ
നാലാമതാമവതാരമേറ്റം ശുഭം.
നരനികരനരകഹരനരവവരശായിയാം
നാരസിഹ്മാത്മാ ജയന്താലയേശ്വരൻ
നളിനദലനയനനിഹ നയനസുഖവിഗ്രഹൻ
നാഥൻ തുണയ്ക്കും നിനക്കിന്നു ഹംസമേ!"
 ഇതി വചനമുചിതമിതി കരുതുമരയന്നവു-
മിന്ദിരാനാഥനെച്ചിന്തിച്ചു ചൊല്ലിനാൻ.
മധുമഥനനുടെ ചരിതമിതു ദുരിതനാശനം
മർത്യസിംഹാവതാരം പറഞ്ഞീടുവൻ.
 അദിതിയുടെസുതനനുജനതികഠിനമാനസ-
നന്നു ഹിരണ്യകശിപുവെന്നുള്ളവൻ
അധികതരകുതുകമതിയൊരുദിവസമഞ്ജസാ
അഗ്രജാപായം ഗ്രഹിച്ചോരനന്തരം
വിരവിനൊടു പടപൊരുതു പടുതരമശേഷമേ
വിശ്വം ജയിപ്പാനൊരുമ്പെട്ടു ദാനവൻ.
സരസിരുഹവസതിയോടു വരമാപി ച വാങ്ങുവാൻ
സാഹസീ മെല്ലേ പുറപ്പെട്ടിതേകദാ.
ഗുരുമഹിമ കലരുമൊരു പുരഹരനിവാസമാം
ഗോകൎണ്ണമെന്നുള്ള പുണ്യദേവാലയം
അഖിലസുരസഹിതമതിമഹിതമതിപാവന-
മാദിശൈവാലയം പ്രാപിച്ചു ദാനവൻ.
പരമശിവപുരനികടവിപിനഭുവി ചെന്നവൻ

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/5&oldid=173830" എന്ന താളിൽനിന്ന് ശേഖരിച്ചത്