ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നോക്കവേ വക്ത്രം പൊക്കിയാവോളം ചതുർമ്മുഖൻ
മേൽക്കുമേലുയർന്നെത്തീ തദ്രഥം വൈകുണ്ഠത്തിൽ

42


 വാരൊളിത്തനിത്തങ്കവർണ്ണമാ,ർന്നാമൂലാഗ്രം
മേരുവിൻ ശൃങ്ഗംപോലെ മിന്നുമാവനത്തെയും,
പ്രീതനായ് വരം നൽകാൻ പാണിപല്ലവംപൊക്കി
ദ്യോതിക്കും നൃപഞ്ചാസ്യവിഗ്രഹൻ പുരാനെയും,
ചേണിൽക്കണ്ടാഗന്തുവിൻ പാദ്യാംബുവാകും മട്ടി
ലാനന്ദബാഷ്പം വീഴ്ത്തി, യാദ്ധന്യൻ മഹീസുരൻ
സാഷ്ടാങ്ഗം നമസ്കരിച്ചീടിനാൻ താൻ നാട്ടിനും
കാട്ടിനും സമ്രാട്ടെന്ന് കാട്ടിടും വിരാട്ടിനെ
ചിൽപുമാൻ ഒരമോദാശ്രു വ്യാജത്താൽ നേത്രങ്ങളാം
പുഷ്പവാന്മാരെക്കൊ,ണ്ടബ്ഭക്തൻതൻ മൂർദ്ധാവിങ്കൽ
ആകാശഗങ്ഗാജലം വർഷിപ്പിച്ചരുൾചെയ്താ-
"നായുഷ്മൻ! പ്രസാദിച്ചേൻ; പോരും നിൻ തപ" സ്സെന്നായ്,

43


 ഓതിനാനെഴുന്നേറ്റു കൈകൂപ്പിസ്സനന്ദനൻ;
"വേദവേദാന്തൈകാന്തവേദ്യനാം വിശ്വാത്മാവേ!
ആദ്യന്തഹീനം, പൂർണ്ണ,മത്ഭുതം, ശിവം, സച്ചി-
ദാനന്ദാകാരം, ശാന്ത,മദ്വൈതം, വിശ്വോത്തരം,
അക്ഷരം, തുര്യാതീത, മാഗമോൽഗീതം, പ്രത്യ-
ഗക്ഷസംലക്ഷ്യം, പ്രപഞ്ചാധാരം, പരാൽപരം;
നേതി നേതി,യെന്നോതി ശ്രുത്യംബപോലും നീങ്ങും
താദൃശം ഭവദ്രൂപം, ധ്യാതൃധ്യേയൈകാത്മകം;

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/24&oldid=173851" എന്ന താളിൽനിന്ന് ശേഖരിച്ചത്