ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


1



ദിശങ്കരാചാര്യസ്വാമിക്കു പിൻകാലത്തി-
ലാദിശിഷ്യനായ്ത്തീർന്നോരാശ്ചര്യവിദ്യാധനൻ,
ഭക്തിയാൽ പ്രസന്നയായ്പ്പാദത്തിൽ ഗങ്ഗാദേവി
പൊൽത്തണ്ടാർച്ചെരിപ്പിട്ട പുണ്യവാൻ സനന്ദനൻ,
ശ്രീശുകബ്രഹ്മർഷിപണ്ടേഴുനാൾപ്പരീക്ഷിത്തിൻ
പ്രാശനം നിവർത്തിച്ച പഞ്ചാരപ്പാൽപ്പായസം-
ആ മഹാപുരാണംതൻ-ശ്രോത്രത്താൽ നുകർന്നുപോൽ
കോമളക്കുട്ടിക്കളിപ്രായത്തിൽക്കുറേദ്ദിനം;
അത്യന്തം സമാകൃഷ്ടനായിപോലതിൽപ്പെടും
സപ്തമസ്കന്ധത്തിലേ പ്രഹ്ലാദ്യോപാഖ്യാനത്താൽ
താരുണ്യോദയത്തിങ്കൽത്തൻമൂലമാശിച്ചുപോൽ
നാരസിംഹാകാരത്തിൽ ശാർങ്ഗിയെദ്ദർശിക്കുവാൻ.

2


ആരുതാൻ പ്രബുദ്ധനായ്ത്തീരാത്തോൻ ജഗത്തിങ്കൽ

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/4&oldid=173866" എന്ന താളിൽനിന്ന് ശേഖരിച്ചത്