ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮ ഭഗവദ്ദൂതു്


ഗംഗയിലിട്ടതും, അരക്കില്ലം കൊള്ളി വെച്ചതും, കള്ളച്ചൂതു കൊണ്ടു സകലവും തട്ടിപ്പറിച്ചതും, പാഞ്ചാലിയുടെ തലമുടി പിടിച്ചിഴച്ചു സഭയിൽ വെച്ചു വസ്ത്രാക്ഷേപം ചെയ്തതും മറ്റും ഭീമസേനൻ ഇന്നും മറന്നിട്ടില്ല. അതുകൊണ്ടു പകുതി രാജ്യം കൊടുത്തിട്ടു കാര്യം തീർക്കുന്നതാണു നല്ലതു്. അല്ലെങ്കിൽ ഭീമൻ കോപിച്ചു വന്നു നിങ്ങളെ മുഴുവനും നശിപ്പിക്കും.

ഊക്കേറുന്ന ബകൻ ഹിഡിംബനധികം ഢീക്കേറീടും കീചകൻ ചൊല്ക്കൊള്ളുന്നൊരു മാഗധൻ മദമെഴും കൃമ്മീരനീവീരരെ വെക്കം കൊന്നു മുടിച്ച ഭീമനലറി- ക്കൊണ്ടിങ്ങടുക്കും വിധൗ നില്ക്കാൻ നിങ്ങളിലാരുമിന്നുമതിയാ- കില്ലിങ്ങു കില്ലില്ല മേ. 24

അത്രതന്നെയല്ല, അർജ്ജുനന്റെ അവസ്ഥ വിചാരിച്ചാലതിലധികമാണു്. വില്ലെടുത്ത പുമാന്മാരിലെല്ലാം മുമ്പുള്ളൊരർജ്ജുനൻ തെല്ലു കോപിച്ചു വന്നീടിലില്ല നിങ്ങളിലാരുമേ. 25 അർജ്ജുനന്റെ പരാക്രമം വഴിപോലെ വിചാരിച്ചു നോക്കു. ലാക്കെയ്തു ഖണ്ഡിച്ചൊരു കൂസലെന്യേ ലാക്കോടു പാഞ്ചാലിയെ വീണ്ട വീരൻ ഇക്കണ്ട നമ്മോടുമിടഞ്ഞു നിന്നു ചൊൽക്കൊണ്ട ഭദ്രാഹരണം കഴിച്ചു. 26

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/110&oldid=202615" എന്ന താളിൽനിന്ന് ശേഖരിച്ചത്