ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦


മനസ്സിലേക്കു പണ്ടേതന്നെ അവിടുത്തെ സേവകനായിരുന്ന അച്ഛൻ നമ്പൂരി, ഇല്ലം പണിയെ സംബന്ധിച്ചു, താഴെ കാണുന്ന പ്രകാരം രണ്ടു ശ്ളോകങ്ങൾ അടിയറ വെക്കുകയും, തിരുമനസ്സു കൊണ്ടു സന്തോഷിച്ചു 800 രൂപ സമ്മാനം കൊടുക്കുകയും അന്നത്തെ വലിയ തമ്പുരാൻ തിരുമനസ്സിലെ അടുക്കൽ പറഞ്ഞു് ഇല്ലം പണി വകയ്ക്കു് അറുപതു കുറ്റി തേക്കുമരം കൊടുപ്പിക്കുകയും ഉണ്ടായി.

ജ്യേഷ്ഠൻ മരിച്ചു, മകനും തദനന്തരം ഹാ! കഷ്ടം ഗമിച്ചു ജനകാന്തികമത്രയല്ല കഷ്ടം ദഹിച്ചു പുരമഗ്നിയതിങ്കൽ വെച്ചു, നഷ്ടം ഭവിച്ചു പലതും ക്ഷിതിപാലമൗലേ! ൧

ഇല്ലം പണിക്കിവിടെ നിന്നു മനസ്സു വെച്ചു തെല്ലെങ്കിലും വക തരേണമെനിക്കിദാനിം വല്ലാതെ കണ്ടു വലയുന്നു, ഭവൽക്കടാക്ഷ- മല്ലാതെയില്ല ശരണം കരുണാപയോധേ! 2

“തോട്ടക്കാട്ടമരും മഹാസുകൃതിയാം ഗോവിന്ദമേനോൻ” എന്നു ശ്ളോകരൂപേണയും, ‘ഭോഷ്കറിയാത്തൊരു മാധവനിളയതു പേഷ്കാർ’ എന്നു തുള്ളൽ വഴിക്കും വെണ്മണി നമ്പൂതിരിപ്പാടു മലയാളത്തിലുള്ളവർക്കെല്ലാം പരിചയപ്പെടുത്തിക്കൊടുത്തിട്ടുള്ള ആ രണ്ടു പ്രമാണപ്പെട്ട ഉദ്യോഗസ്ഥന്മാർക്കും അച്ഛൻ നമ്പൂരിയെ വളരെ സ്നേഹമായിരുന്നതുകൊണ്ടു് അവർ ഇല്ലം പണിക്കും മറ്റും വളരെ വിലയേറിയ സഹായങ്ങൾ ചെയ്തു. 1055-ൽ കൊച്ചിസർക്കാരിന്റെ മേനേജ്മെന്റിൻ കീഴിൽ ഇരുന്നിരുന്ന കോടശ്ശേരി കർത്താവു് എന്ന പ്രസി

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/18&oldid=202651" എന്ന താളിൽനിന്ന് ശേഖരിച്ചത്