ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാമങ്കം ൫൩
അഭി-ഉവ്വ്.
ഘടോ-കഷ്ടേ! എനിക്കു കേൾക്കാൻ കഴിഞ്ഞില്ലല്ലോ!
അഭി-ഇവിടുന്നു് എവിടെയായിരുന്നു?
ഘടോ-ഞാനിവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷെ യുദ്ധത്തിന്നു വേണ്ടുന്ന സൈന്യങ്ങൾ വന്നു ചേർന്നതിൽ പിന്നെ കവാത്തും മറ്റും വളരെ നിഷ്കർഷയാണു്. അതുകൊണ്ടവിടെക്കുറെ താമസം വന്നു പോയി. ഈ കഥ അശേഷം അറിഞ്ഞില്ല. ആട്ടെ, അനുജൻ കൂടെ ഉണ്ടായിരുന്നുവല്ലോ. എന്നോടു വിസ്തരിച്ചു മുഴുവനും പറയണം.
അഭി-
പാരാവാരഗഭീരനാം ശമനജ-
ന്മാവിന്റെ ശാന്തോക്തിയും
പാരീരേഴിനുമീശനാം ഹരി പരം
രോഷിച്ചു ഘോഷിച്ചതും
നേരേ കേൾക്കണമെങ്കിലെത്ര രസമു-
ണ്ടല്ലാതെയുണ്ടായതീ-
പ്പോരാതുള്ളോരു ഞാൻ കടന്നു പറകിൽ-
ച്ചേരാ വരാ ഭംഗിയും 2
ഘടോ-എങ്കിലും അശേഷം കേൾക്കാത്തതിൽ ഭേദമാണല്ലോ. അഭി-എന്നാൽ പറയാം.
അന്ധത്വമാർന്ന കുരുവൃദ്ധമഹീമണാളൻ ബന്ധുത്വമാർന്നൊരു മഹാകബളം വഴിക്കു്