ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ ഭഗവദ്ദൂതു്


കന്നിയ്ക്കും കുതുകേന ധർമ്മതനയൻ വാഴും സഭാഭ്യന്തരേ ചെന്നിട്ടായവരൊത്തിരുന്നഖിലവും ചിന്തിച്ചു ചിന്തും മുദാ 1

എല്ലാവരും കൂടി ആലോചിച്ചതിൽ ദുര്യോധനനോടു് ഒന്നു കൂടി സന്ധി സംസാരിച്ചു നോക്കേണമെന്നും അതിന്നു ഭഗവാൻ തന്നെ എഴുന്നള്ളണമെന്നുമാണു് നിശ്ചയിച്ചതു്. കൃത-ഭഗവാൻ ദൂതിനെഴുന്നള്ളുകയോ? സാത്യ- ആ, അവിടുന്നു ഭക്തന്മാർക്കു വേണ്ടി എന്തെങ്കിലും ചെയ്യും കൃത- ആട്ടെ, അതു നന്നായി. തമ്മിൽ തീരുമോ? സാത്യ- അതുണ്ടാവില്ല. കൃത- എന്താ നിശ്ചയം? സാത്യ- എനിക്കു നിശ്ചയമുണ്ടു്. കൃത- എന്താണെന്നു കേൾക്കട്ടെ. സാത്യ- പറഞ്ഞാൽ തനിക്കു മുഷിയും. കൃത- ഇല്ല, പറഞ്ഞോളു. സാത്യ- ഈ കർണ്ണൻ ഇവിടെയുള്ളപ്പോൾ നേരെയാവില്ല. അതു തന്നെ. (കൃതവർമ്മാവു മിണ്ടാതിരിക്കുന്നു) സാത്യ- അതുതന്നെയല്ല, ഇന്നെഴുന്നള്ളത്തു പുറപ്പെടുന്ന സമയം പാഞ്ചാലി വന്നു കുറച്ചു തടസ്സം പറകയുമുണ്ടായി. അപ്പോൾ ഭഗവാൻ പറഞ്ഞ ഉത്ത

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/62&oldid=202554" എന്ന താളിൽനിന്ന് ശേഖരിച്ചത്