ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൭൧


പെണ്ണുങ്ങൾക്കെന്തു കാര്യസ്ഥിതിപരമകലെ- പ്പോണമെന്നിപ്രകാരം ഖണ്ഡിക്കും വല്ലഭന്മാരിവൾ ചിലതുരചെയ്തെ- ങ്കിലോ ശങ്കയില്ല പൂർണ്ണാനന്ദസ്വരൂപൻ തിരുവടിയുമതിൻ- വണ്ണമാവുന്നതായാൽ- ക്കണ്ണീരും കയ്യുമായിക്കഴിയണമിനിമേ- ലെന്നതും വന്നുവല്ലോ. 8


മൽക്കേശപാശസ്ഥിതിയും വിശേഷാ- ലുൾക്കാമ്പിലോർത്തീടുക ദീനബന്ധോ! ഇക്കണ്ട ഞങ്ങൾക്കു നിനച്ചു കണ്ടാൽ തൃക്കാലൊഴിഞ്ഞില്ലവലംബമൊന്നും‘ 9

ഇങ്ങിനെ പാഞ്ചാലി പറഞ്ഞപ്പോൾ കരുണയോടുകൂടി ഭഗവാൻ,

’ധന്യേ! ധർമ്മപതിവ്രതാവ്രതനിധേ! കാര്യോചിതാലോചിതേ! മന്യേ! മാനിനി! മാൻ കിശോരനയനേ! മഞ്ജുപ്രിയാഭാഷിണി! ഇന്നിച്ചൊന്നതശേഷവും ശരിയതാ- ണെന്നുള്ളതെന്നുള്ളിലും വന്നൂ സമ്മതമെന്നിരിക്കിലുമുര- യ്ക്കുന്നൂ മുറക്കൊന്നു ഞാൻ 10

ആവോളം ക്ഷമയാണു കാര്യഗുണമെ- ന്നുള്ളോരു വൃദ്ധോക്തിയിൽ-

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/65&oldid=202557" എന്ന താളിൽനിന്ന് ശേഖരിച്ചത്