ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൮൧


വിദു- സംശയിപ്പാനില്ലല്ലോ. ഭഗ- എന്നാലതിനു പുറപ്പെടുക. വിദു-ഇതാ ഇവിടുന്നു് എഴുന്നള്ളിയെന്നു കേട്ടിട്ടാണെന്നു തോന്നുന്നു കുന്തീദേവി ഇങ്ങോട്ടു വരുന്നുണ്ടു്. ഭഗ- ഐ! അതുവ്വോ? (എന്നു് എഴുന്നേറ്റു നില്ക്കുന്നു) കുന്തി- (പ്രവേശിച്ചിട്ടു്) കൃഷ്ണനു് ഇന്നെങ്കിലും എന്നെ കാണണമെന്നു തോന്നിയല്ലോ, ഭാഗ്യം തന്നെ. വിദു- (കുന്തിയോടു്) ഈ പീഠത്തിന്മേൽ എഴുന്നെള്ളിയിരിക്കാം. കുന്തി- (ഇരിക്കുന്നു.) ഭഗ- ഇതാ കൃഷ്ണൻ അഭിവാദ്യം ചെയ്യുന്നു (എന്നു് അതു ചെയ്യുന്നു) കുന്തി- നല്ലതു വരട്ടെ. (എന്നു് അനുഗ്രഹിയ്ക്കുന്നു.) ഭഗ- (തൊഴുതുകൊണ്ടു്) കൂടെക്കൂടെ ഇവിടെ വന്നു കാണണമെന്നു വിചാരിക്കുന്നുണ്ടു്. കഴിയുന്നില്ല എന്നേയുള്ളു. കുന്തി- ആ, അതെങ്കിലും ഉവ്വല്ലോ. എന്നെ മറന്നു എന്നു തന്നെയാണു ഞൻ വിചാരിച്ചിരുന്നതു്. കൃഷ്ണൻ ഇരിയ്ക്കു. ഭഗ- വേണ്ട നിന്നാൽ മതി. കുന്തി- അതു പോരാ. എനിയ്ക്കു കൃഷണനോടു പലതും പറവാനുണ്ടു്. അധികം നേരം നിന്നാൽ ശരിയാവില്ല. ഭഗ- എന്നാലങ്ങിനെയാവാം. (എന്നു് ഇരിയ്ക്കുന്നു.) കുന്തി- അയ്യോ! വിദുരരിയ്ക്കൂ.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/75&oldid=202572" എന്ന താളിൽനിന്ന് ശേഖരിച്ചത്