ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
94


മൊയ്തുവിന്റെ കയ്യിലും ലക്കോട്ടൂ സ്റ്റേഷനാപ്സരുടെകയ്യിലും പെട്ടു. ഉടനെ മൊയ്തു എഴുത്തു ചുരുട്ടി മിഴുങ്ങിക്കൊണ്ടു് അടുത്തുണ്ടായിരുന്ന കയത്തിലേക്കുചാടി മുങ്ങി. സ്റ്റേഷനാപ്സരും അവന്റെ പുറം ചാടി അതേദിക്കിൽതന്നെതാണു.



പത്താമദ്ധ്യായം

ഉത്തമപുരുഷന്മാരുടെ

ചിത്തം വജ്രത്തിലും തുലോം കഠിനം
നൽത്താരിലും മൃദുതരം
സത്യസ്ഥിതി പാൎക്കിലാൎക്കറിയാം.

ഉത്തരരാമചരിതം.


പിറ്റേദിവസം പകൽ പത്തുമണിക്കുശേഷം സ്റ്റേഷനാപ്സരുടെ ശിഷ്യൻ പരമേശ്വരൻ അദ്ദേഹത്തിന്റെ വാസസ്ഥലം അടച്ചുപൂട്ടി വഴിപോലെ ബന്തോവസ്ത് ചെയ്തു പുറത്തിറങ്ങി സ്റ്റേഷനാപ്സരെ തേടുവാൻ ഒരുമ്പെട്ടു. അന്നേദിവസം പരമേശ്വരൻ കേറി ഇറങ്ങാത്ത വീടാകട്ടെ കുടിയാകട്ടെ കുടിലാകട്ടെ എളവല്ലൂർ ദേശത്തുണ്ടോ എന്നു സംശയമാണു്. പ്രത്യേകിച്ചു സ്റ്റേഷനാപ്സർക്കു പരിചയമുള്ള ദിക്കിലെല്ലാം അതി നിഷ്ക്കൎഷയോടുകൂടി അന്വേഷിച്ചു. ഇതുകൊണ്ടു യാതൊരു ഫലവും ഉണ്ടായില്ല. അദ്ദേഹം എവിടെയാണെന്നു സൂക്ഷ്മമായ വിവരം ഒന്നും ഉണ്ടായില്ല. ഓരോരുത്തർ അവരവരുടെ ശുഷ്കാന്തിയുടെ ശക്തിക്കനുസരിച്ചു ഓരോ ജാതി മറുവടിയാണു് പറഞ്ഞതെങ്കിലും മിക്കവയുടേയും വന്നുകൂടിയ അൎത്ഥം 'കണ്ടില്ല, രൂപമില്ല' എന്നുതന്നെ. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/100&oldid=173874" എന്ന താളിൽനിന്ന് ശേഖരിച്ചത്