ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
95


കോടതിക്കാൎയ്യത്തിന്നുപോയിരുന്ന ചിലർ, കുഞ്ഞുരാമൻനായരും കുമാരൻനായരും സ്റ്റേഷനാപ്സരുംകൂടി കോടതിയിൽനിന്നു പടിഞ്ഞാട്ടു പോകുന്നതു കണ്ടുവെന്നു പറഞ്ഞവരും ഉണ്ടു്.

ഇതു വിശ്വസിച്ചു പരമേശ്വരൻ വൈകുന്നേരം അഞ്ചുമണിയോടുകൂടി കോടതിവഴിക്കു അന്വേഷിച്ചു പോകുവാൻ ഉറച്ചു പുറപ്പെട്ടു. കൂട്ടിനു ചില പരിവാരങ്ങളും ഉണ്ടായിരുന്നു. ഉപജീവനം അവസാനിച്ചുവോ എന്നു ഭയപ്പെട്ടും വ്യസനിച്ചു അലഞ്ഞുനടക്കുന്ന ശിഷ്യന്റെ പേരിൽ കേവലം അനുകമ്പകൊണ്ടാണോ ഇവർ അയാളെ അനുഗമിച്ചിരുന്നതെന്നു തീർച്ചയില്ല. എന്തെങ്കിലും വിശേഷവിധിയായ ഒരു സംഭവം നടക്കുമ്പോൾ സ്വസ്ഥന്മാരുടെ സ്വസ്ഥവൃത്തിക്കു ഭംഗം വരുത്തി അവരെ ഇളക്കിത്തീൎക്കുന്നതായ ഒരുമാതിരി വാസനാവിശേഷംകൊണ്ടെന്നേ ഈ കൂട്ടരുടെ കാൎയ്യത്തിൽ ഊഹിക്കുവാൻ തരമുള്ളു. കിട്ടുണ്ണിമേനവന്റെ ദുൎമ്മരണം കഴിഞ്ഞിട്ടു അധികം ദിവസമായില്ല. അങ്ങിനെയിരിക്കുമ്പോൾ ആ കേസിൽ തെളിവെടുക്കുവാൻ ഉത്സാഹിച്ചിരുന്ന ഒരു സ്റ്റേഷനാപ്സർ പതിവിൻപടി വീട്ടിൽ ചെന്നിട്ടില്ലെന്നല്ല, തീർച്ചയായിട്ടും വൈകുന്നേരം വീട്ടിലെത്തുന്നതാണെന്നു പ്രത്യേകിച്ചു പറഞ്ഞുപോയിട്ടു അതുപോലെ ചെയ്യാതിരിക്കുകയും ചെയ്തിരിക്കുന്നു. വിശേഷിച്ചു സ്റ്റേഷനാപ്സർ കോടതിവിട്ടു പടിഞ്ഞാട്ടു പോകുന്നതു കണ്ടവരും ഉണ്ടു്. ഇതിൽനിന്നും വല്ലതും കൊട്ടിഘോഷിക്കുവാൻ വകയുണ്ടാവുമെന്ന വിചാരവും ഈ കൂട്ടൎക്കുണ്ടായിരുന്നു. അല്ല, മറ്റു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/101&oldid=173875" എന്ന താളിൽനിന്ന് ശേഖരിച്ചത്