ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
96


വിധത്തിൽ പ്രേരിപ്പിക്കപ്പെട്ടവരും ഈ കൂട്ടത്തിൽ ഇല്ലെന്നില്ല. ശിഷ്യന്റെ പക്ഷം യജമാനൻ ഒരു കാലവും വാക്കുതെറ്റി നടക്കുക പതിവില്ലാത്തതുകൊണ്ടു ഈ സംഭവം സംശയത്തിനു ഇടയാക്കിത്തീൎത്തിരിക്കുന്നുവെന്നു മാത്രമായിരുന്നു.

ഇവരെല്ലാവരുംകൂടി പെരുവല്ലാപ്പാലത്തിനടുത്തെത്തിയപ്പോൾ അവരിൽ ഒരു വിദ്വാൻ—

'അതാ ഒരു തലപ്പാവു കിടക്കുന്നു, എന്നു പറഞ്ഞു ഒരക്ഷരംപോലും ശബ്ദിക്കാതെ എല്ലാവരുംകൂടി ആ സ്ഥലത്തേക്കിറങ്ങി. ശിഷ്യനു് തലപ്പാവു കണ്ടപ്പോൾ സംശയമുണ്ടായില്ല. ഒരു നോട്ടത്തിൽ അതു യജമാനന്റേതാണെന്നു മനസ്സിലായി. അടുത്തു പലദിക്കിലും രണ്ടോ രണ്ടിലധികമോ ആളുകൾകൂടി ലഹള കുലുക്കീട്ടുള്ളതായ ലക്ഷണങ്ങളും കാണ്മാനുണ്ടു്. അതു നോക്കിക്കൊണ്ടു കുറെ ചെന്നപ്പോൾ രണ്ടുപേരുംകൂടി ഓടീട്ടുള്ള പാടു കണ്ടുതുടങ്ങി അതിനെ പിന്തുടൎന്നു കുറേക്കൂടി ചെന്നപ്പോൾ ഒരു കുപ്പായം കിടക്കുന്നതു കണ്ടു. അതും സ്റ്റേഷനാപ്സരുടേതാണെന്നു ശിഷ്യൻ വിധിച്ചു. കുപ്പായം കിടന്നിരുന്നതു വെള്ളത്തിനോടു വളരെ അടുത്തിട്ടായിരുന്നു. അതു മഴവെള്ളംകൊണ്ടും പുഴവെള്ളംകൊണ്ടും നനഞ്ഞിട്ടുകൂടിയുണ്ടു്. കോലാഹലത്തിന്റെ സൂചനകൾ കുപ്പായം കിടന്ന സ്ഥലത്തു അവസാനിച്ചിരുന്നു.

ശിഷ്യൻ കുപ്പായവും തലപ്പാവും കയ്യിലെടുത്തു് ഇൻസ്പെക്ടർ വന്നിട്ടുണ്ടോ എന്നു് അറിവാൻ ചേരിപ്പറമ്പിലേക്കു തിരിച്ചു. കൂട്ടരിൽ ചിലർ പിന്നാലെതന്നെ പുറപ്പെട്ടു. ചിലർ എളവല്ലൂർക്കും തിരിച്ചു.

ഇൻസ്പെക്ടർ കുണ്ടുണ്ണിനായർ അരുണോദയത്തേടുകൂടി ചേരിപ്പറമ്പിൽ എത്തീട്ടുണ്ടായിരുന്നു. പരമേശ്വരൻ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/102&oldid=173876" എന്ന താളിൽനിന്ന് ശേഖരിച്ചത്