ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
97


വന്നു വിവരം ബോധിപ്പിച്ചപ്പോൾ ഒരു നിമിഷം കളയാതെ കുപ്പായവും തലപ്പാവും കിടന്നിരുന്ന സ്ഥലം പരിശോധിക്കുവാൻ പുറപ്പെട്ടു. അവിടെചെന്നു പരിശോധന കഴിച്ചു്, നദീതീരത്തുകൂടിപ്പോയി ശവം വല്ലദിക്കിലും അടിഞ്ഞു കിടക്കുന്നുണ്ടോ എന്നു നോക്കിവരുവാൻ രണ്ടു പോലീസുകാർക്കു കല്പനയും കൊടുത്തു, എളവല്ലൂർക്കു പരമേശ്വരനേയും കൂട്ടിക്കൊണ്ടുപോയി. അവിടെ ചെന്നു സ്റ്റേഷനാപ്സരുടെ വാസസ്ഥലം മുദ്രവച്ചു ശിഷ്യന്റെ കയ്യിൽനിന്നും താക്കോലും വാങ്ങി രാത്രി പത്തുമണിയോടുകൂടി ചേരിപ്പറമ്പിൽ തിരികെ എത്തി. പരമേശ്വരൻ ഇൻസ്പെക്ടരുടെ കരുണകൊണ്ടു ചേരിപ്പറമ്പിൽത്തന്നെ അത്താഴവും കഴിച്ചു കിടന്നു.

പുലക്കാലത്തു പൂവുംചൂടി പൊട്ടുംതൊട്ടു സന്ധ്യയ്ക്കു തെണ്ടാൻപോയി എന്ന കുറ്റത്തിന്മേൽ ദേവകിക്കുട്ടിയെ പടിപ്പുരമുറിക്കകത്തു് ഇട്ടു പൂട്ടിയിരിക്കുകയായിരുന്നു. കാലത്തു കഞ്ഞികുടിക്കുമ്പോൾ പകുതിവയറോടുകൂടിയായിരുന്നു അച്ഛൻ വലിച്ചിഴച്ചുകൊണ്ടു പോയതു്; അതിൽപിന്നെ ജലപാനം കൊടുത്തിട്ടില്ല. ദേവകിക്കുട്ടി മറിക്കകത്തുകടന്നതുതന്നെ എച്ചിൽകൈയും ചുരുട്ടിപ്പിടിച്ചുകൊണ്ടാണു്. കണ്ണീരുകൊണ്ടു കൈകഴുകിയാൽ ശുദ്ധമാകുമെങ്കിൽ അതുമാത്രമല്ല ചെയ്തിട്ടുള്ളതു്, അതിൽ കുളിതന്നെ കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ കരഞ്ഞും, പിഴിഞ്ഞു, ഇരുന്നും, കിടന്നും പാതിരാവരെ പണിപ്പെട്ടു കഴിച്ചുകൂട്ടി. അർദ്ധരാത്രിയായപ്പോൾ വിശപ്പും ദാഹവും സഹിക്കുക വയ്യാതെ പരവശയായിട്ടു കറഞ്ഞൊന്നു മയങ്ങി. നിഷ്കരുണനായ വിധി ഹൃദയശല്യങ്ങളായ അനേകവിധം മനോവികാരങ്ങളാൽ ആകുലപ്പെട്ടിരിക്കുന്ന ഈ സുകുമാരിയിൽ ഗാഢനിദ്രയ്ക്കു പ്രവേശം കൊടുക്കാതെ അവളെ അർദ്ധനിദ്രയ്ക്കു അധീനയാക്കി ദുസ്വപ്നവേദനയെ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/103&oldid=173877" എന്ന താളിൽനിന്ന് ശേഖരിച്ചത്