ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5


കുഞ്ഞിരാമൻനായരും അകത്തേക്കുള്ള വാതിലിലോടു് അടുത്തു്, തളത്തിൽതന്നെ കീഴ്പോട്ടുംനോക്കി നിലയായി.



രണ്ടാമദ്ധ്യായം

ഉറങ്ങുന്നാരൊ ചൊന്നാൽ വിശ്വസിക്കൊല്ല പറ്റി-

പ്പരുങ്ങുന്നാളേ വേഗം വേണ്ടതിന്നയക്കൊല്ല-
ചുരുങ്ങുന്നേരംകൊണ്ടു വേണ്ടകൃത്യത്തിൽ താന്താ-
നിറങ്ങുന്നതേ നല്ലൂ ... ... ...

കൃത്യാകൃത്യവിവേചനം.


ഗോവിന്ദൻ അമ്പലക്കാട്ടു ചെന്നപ്പോൾ പുറപ്പെട്ട സമയം നല്ലതായിരുന്നുവെന്നു് അറിഞ്ഞു. എന്തോ അടിയന്തിരകാര്യമായിട്ടു് അപ്പാത്തിക്കരി പുറത്തേക്കു ഇറങ്ങിയിട്ടു് അധികം നേരമായില്ലെന്നും, പുറത്തു് ഇറയത്തു കിടന്നിരുന്ന ഒരു വാലിയക്കാരൻ പറഞ്ഞു. ഗോവിന്ദൻ പിന്നെ പല ചോദ്യങ്ങളും അയാളോടു ചോദിച്ചതിനു്, ഉറക്കത്തിന്റെ ശക്തികൊണ്ടു കേൾക്കാഞ്ഞിട്ടോ വേണ്ടെന്നുവെച്ചിട്ടോ, അയാൾ മറുപടി യാതൊന്നും പറഞ്ഞില്ല. പുറത്തിറങ്ങി വല്ലവരോടും ചോദിച്ചുകളയാമെന്നുവച്ചാൽ ഈ സമയത്തു ആരെയാണു കണ്ടുകിട്ടുന്നതു്? കണ്ടുകിട്ടിയാൽതന്നെ, അയാൾ അപ്പാത്തിക്കരി പോയവഴി അറിഞ്ഞുകൊള്ളണമെന്നുണ്ടോ എന്നു വിചാരിച്ചു അവിടത്തന്നെ കുറച്ചുനേരം കാത്തിരിക്കുവാൻ തീർച്ചയാക്കി. ഈറൻമുണ്ടു പിഴിഞ്ഞുടുത്തു്, തണുത്തു വിറച്ചുംകൊണ്ടു് ഇറയത്തുതന്നെ കൂടി, അങ്ങനെയിരുന്നൊന്നു മയങ്ങുകയും

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/11&oldid=173884" എന്ന താളിൽനിന്ന് ശേഖരിച്ചത്