ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
104


'എടവാടു തീൎത്തിട്ടുള്ളവരുടെ പേരൊക്കെയായി' എന്നായിരുന്നു കാൎയ്യസ്ഥൻ ഓൎത്തുനോക്കി പറഞ്ഞ മറുവടി.

'പിരിച്ചെടുത്ത പണമൊക്കെ നിങ്ങൾ എന്തുചെയ്തു?'

'എജമാനൻ പറഞ്ഞതുപോലെയൊക്കെ ചെയ്തു.'

'ആ - ഹാ! നിങ്ങളും നിങ്ങൾക്കു വേണ്ടീട്ടുള്ളവരും വേണ്ടുവോളം അനുഭവിച്ചുകൊള്ളുവാനായിരിക്കാം എജമാനൻ പറഞ്ഞതു്. അല്ലേ! ആട്ടെ, അതും ഇരിക്കട്ടെ. കിട്ടുണ്ണിമേനോൻ മരിച്ചദിവസം നിങ്ങളുടെ ശിഷ്യനെ എന്തിനാണു പുളിങ്ങോട്ടേക്കു അയച്ചതു്?'

'എജമാനനു ഒരു എഴുത്തു കൊടുക്കാൻ.'

'എന്നാൽ എന്തിനാണു് അയാൾ അവിടെ കിടന്നതു്?'

'കുഞ്ഞിരാമൻനായരുടെ സഹായത്തിനു അവിടെ താമസിപ്പിക്കുകയാണു ചെയ്തതു്. എനിക്കു അവിടെ പാൎക്കുവാൻ കഴിഞ്ഞില്ല.'

'എന്നാൽ പിന്നെ എന്തുകൊണ്ടാണു അയാൾ ആ രാത്രിതന്നെ പുറത്തേക്കു പോയതു്.'

'ആവോ! പോയ വൎത്തമാനംതന്നെ ഞാനറിഞ്ഞില്ല' എന്നതുകേട്ടു ഇൻസ്പെക്ടർ കണ്ണുരുട്ടി മിഴിച്ചു പെൻസിൽ താഴത്തുവെച്ചു് രണ്ടു കായ്യും കുപ്പായക്കീശയിൽ തിരുകി—

'അറിഞ്ഞില്ലെന്നല്ലേ! ഒ! നിങ്ങളുടെ ഒറ്റുകാരൻ ശിഷ്യൻ ചെയ്ത ക്രൂരകൃത്യത്തിന്റെ വില പിശകുന്ന സമയത്തു തന്റേടം വിട്ടിരിക്കാം. ഈ കയ്യക്ഷരം ആരുടെയാണെന്നു രൂപമുണ്ടോ?' എന്നു ചോദിച്ചുകൊണ്ടു കസാലയിന്മേൽ നിന്നെഴുന്നേറ്റു ഒരു നീണ്ട ലക്കോട്ടെടുത്തു കാണിച്ചുകൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/110&oldid=173885" എന്ന താളിൽനിന്ന് ശേഖരിച്ചത്