ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
109


'ഒസ്യത്തായിരുന്നുവെന്നാണു കാൎയ്യസ്ഥൻ പറഞ്ഞതു്. അദ്ദേഹം ആ ലക്കോട്ടിൽ നിന്നു കടലാസ്സെടുത്തു വായിക്കുന്നതു ഞാൻ കാണുകയും ഉണ്ടായി.'

'നിങ്ങൾ കിടക്കുവാൻ പോയസമയം വാതിലെല്ലാം അടച്ചു ബന്ധിച്ചിട്ടുണ്ടായിരുന്നുവെന്നു നിങ്ങൾ അന്നു പറഞ്ഞിട്ടുണ്ടല്ലോ. ഗോവിന്ദനെ അമ്പലക്കാട്ടേയ്ക്കു അയയ്ക്കുന്ന സമയം വാതിൽ വല്ലതും തുറന്നു കിടന്നിരുന്നോ?'

'ഇല്ല. ഗോവിന്ദൻ തന്നെയാണു വാതിൽ തുറന്നതു.'

'എന്നാൽ പിന്നെ എങ്ങിനെയാണു കാൎയ്യസ്ഥന്റെ ശിഷ്യൻ പുറത്തുപോയതു്? ഗോവിന്ദനാണു വാതിൽ തുറന്നു കൊടുത്തതെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?'

'ഞാൻ അതിനെപ്പറ്റി ആലോചിച്ചിട്ടില്ല; ശിഷ്യൻ എപ്പോഴാണു എഴുന്നേറ്റുപോയതെന്നുതന്നെ എനിക്കു രൂപമില്ല.'

'തളത്തിൽ നിന്നിരുന്ന നിങ്ങൾക്കു അതു രൂപമില്ല, അല്ലെ? മരുന്നിട്ട ചുക്കുവെള്ളക്കിണ്ടി ആരാണു മേശപ്പുറത്തു കൊണ്ടുവച്ചതു്?'

'ചുക്കുവെള്ളക്കിണ്ടി ഞാനാണു വെച്ചതു, അപ്പോൾ മരുന്നുണ്ടായിരുന്നില്ല.'

'അതു ഗോവിന്ദൻ പറ്റിച്ചതാണെന്നു തോന്നുന്നുണ്ടോ?'

'അയാഴുടെ കീൾനടപ്പാലോചിച്ചാൽ എനിക്കതു വിചാരിക്കുവാൻ തരമില്ല.'

ഇതിന്റെശേഷം ഇൻസ്പെക്ടർ ചോദ്യത്തിന്റെ വഴിയൊന്നു തെറ്റിച്ചു.

'കഴിഞ്ഞ എട്ടാംതീയതി നിങ്ങളും കുമാരൻനായരുംകൂടി സ്റ്റേഷനാപ്സരെ കൂട്ടിക്കൊണ്ടു വരുമ്പോൾ എന്തിനാണു് കുമാരൻനായരെ പിന്നാക്കം അയച്ചതു്?'

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/115&oldid=173890" എന്ന താളിൽനിന്ന് ശേഖരിച്ചത്