ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
110


'ഇവിടുന്നു ചേരിപ്പാറമ്പിൽ വന്നിട്ടുണ്ടെങ്കിൽ കാര്യസ്ഥനെ എന്നു് ഹാജരാക്കേണ്ടതാണെന്നു അറിഞ്ഞു വരുവാൻ.'

'സ്റ്റേഷനാപ്സരെ പത്തുമണിവരെ പരിവട്ടത്തു താമസിപ്പിച്ചതെന്തിനാണു്?'

'വെടിപറഞ്ഞിരുന്നുപോയതാണു്.'

'സ്റ്റേഷനാപ്സർ പോയിട്ടെത്രനേരം കഴിഞ്ഞു കുമാരൻനായർ വീട്ടിലെത്തിയപ്പോൾ?'

'ഏകദേശം ഒരു നാഴിക കഴിഞ്ഞു.'

'ഇത്ര താമസിക്കുവാനെന്താണു കാരണം?'

'രൂപമില്ല.'

'ഉം! അതും നിങ്ങൾ ആലോചിച്ചിട്ടില്ല, അല്ലേ? നിങ്ങളുടെ വാക്കിന്മേൽ, കാൎയ്യസ്ഥനെ ആദ്യം വിട്ടയച്ചതു് അന്നു ഞാൻ കേസ്സാക്കായ്കകൊണ്ടാണു്. ഇപ്പഴത്തെ മട്ടൊക്കെ മാറി, ഇതൊരു കൊലക്കേസ്സാണു്; ഓൎമ്മവേണം' എന്നു പറഞ്ഞു കേസ്സിന്റെ തെളിവൊക്കെ എടുത്തു തീരുന്നതുവരെ രണ്ടുപേരെയും ബന്തോവസ്തിൽ വയ്ക്കുവാൻ മജിസ്ത്രേട്ടിന്റെ രേഖാമൂലമായ അനുവാദം വരുത്തീട്ടുള്ളതു സ്റ്റേഷനാപ്സരുടെ പക്കൽനിന്നും വാങ്ങി വായിച്ചിട്ടു കുഞ്ഞിരാമൻനായരെ സ്റ്റേഷനിൽതന്നെ പാർപ്പിച്ചു. കൈപ്പീത്തും ഒപ്പിടുവിച്ചു.

കമ്പൌണ്ടരെ വിളിച്ചു പുറത്തേക്കു കൊണ്ടുപോയി ആസ്പത്രിയിൽനിന്നു വിഷമരുന്നപഹരിക്കുന്നതിൽ കാൎയ്യസ്ഥനെ സഹായിച്ചുവെന്നും, സ്റ്റേഷനാപ്സരെ വഴിക്കു തടുത്തുവച്ചു ദേഹോപദ്രവംചെയ്തു കൊലപ്പെടുത്തിയെന്നും, ഉള്ള കുറ്റത്തിന്മേൽ കുമാരൻനായരേയും പിറ്റേന്നാൾ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/116&oldid=173891" എന്ന താളിൽനിന്ന് ശേഖരിച്ചത്