ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
111


ബന്തോവസ്തുചെയ്തു. പതിമുന്നാംതീയതി രണ്ടു കൊലക്കേസ്സുകൾ മജിസ്ത്രേട്ടുമുമ്പാകെ ചാർജ്ജുചെയ്‌വാനുള്ള ഒരുക്കങ്ങളും കൂട്ടിത്തുടങ്ങി. ഈ വൎത്തമാനം നാട്ടിൽ പരന്നതോടുകൂടി ഉത്ഭവിച്ച ബഹളത്തെപ്പറ്റി വായനക്കാർ ഊഹിച്ചുകൊള്ളട്ടെ.



പതിനൊന്നാമദ്ധ്യായം


"ദൈവഗതിക്കഥവാ ഭുവനേസ്മിൻ

നൈവകവാടനിരോധമൊരേടം"

—ശാകുന്തളം.


കാൎയ്യസ്ഥനും കുഞ്ഞിരാമൻനായരും കിട്ടുണ്ണിമേനവന്റെ ഇടത്തും വലത്തും കൈകളായിട്ടാണു ജനങ്ങൾ വിശ്വസിച്ചുപോന്നിരുന്നതു്. ചാർച്ചകൊണ്ടു വിചാരിച്ചാൽ കുഞ്ഞുരാമൻനായരുതന്നെയാണു് ഉത്തമസ്ഥാനത്തിനവകാശി. വിശ്വാസംകൊണ്ടു നോക്കിയാൽ കാൎയ്യസ്ഥനും ഒട്ടും താഴെയല്ല. ഇതാ ഇപ്പോൾ ഈ രണ്ടുപേരുംതന്നെ ആ കിട്ടുണ്ണിമേനവന്റെ കൊലപാതകക്കുടുക്കിൽ അകപ്പെട്ടിരിക്കുന്നു! എന്നാൽ അത്രമാത്രം കൊണ്ടായോ? അതുമില്ല. വിദ്യാഭ്യാസം മനോവികാസം സിദ്ധിച്ചിട്ടുള്ള കുമാരൻ നായരും ഇതിൽ കുടുങ്ങീട്ടുണ്ടത്രെ. ഇതിലധികമൊരാശ്ചൎയ്യം എന്താണിനി ഉണ്ടാവാനുള്ളതു്! കഷ്ടം! എത്രവളരെ ആളുകൾക്കു പരമസങ്കടത്തിനു സംഗതിയായിട്ടുണ്ടു്! ഇതിൽ മറ്റൊരു സമാധാനവുമില്ല. തലയിലെഴുത്തു തലോടിയാൽ പോകുന്നതല്ലല്ലോ. കർമ്മഫലമനുഭവിക്കുന്നതിൽ ഓരോരുത്തൎക്കോരോ കാലമുണ്ടു്. അതു തടുത്താലൊട്ടു നില്ക്കുന്നതുമല്ല.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/117&oldid=173892" എന്ന താളിൽനിന്ന് ശേഖരിച്ചത്