ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
126


മൂന്നംഗുലം ആയിരിക്കണമെന്നു ഇൻസ്പെക്ടർ അഭിപ്രായപ്പെട്ടു. ഈ 'എടസരി' കാൎയ്യസ്ഥന്റെ ശിഷ്യനെ ഉദ്ദേശിച്ചായിരുന്നു. ഇതിനുത്തരമായി,

'അല്ല, ശരിയായിട്ടു ബാലകൃഷ്ണമേനവന്റെ ഉയരമുണ്ടു്' എന്നു പറഞ്ഞപ്പോൾ ഇൻസ്പെക്ടർ ഒന്നും മിണ്ടിയില്ല. സ്റ്റേഷനാപ്സർ പിന്നെയും ആരംഭിച്ചു.

അയ്യപ്പൻനായർ പുറത്തുവന്നപ്പോൾ പണിക്കരെ കണ്ടില്ല. അകത്തുനിന്നു പുറപ്പെട്ട ശബ്ദങ്ങൾ കേട്ടു ഭയപ്പെട്ടിട്ടോ എന്തോ അയാൾ പോയിക്കഴിഞ്ഞു. ഈ വക ശബ്ദങ്ങൾ കേട്ടിട്ടുതന്നെയാണു് കുഞ്ഞിരാമൻനായരും ഉണൎന്നതു്. അയ്യപ്പൻനായരുതന്നെയാണു് 'പുളിങ്ങോട്ടു സ്വത്തു് കൂനന്റെ വീട്ടിൽ' എന്നു പറഞ്ഞു് ബീറ്റുകാൺസ്റ്റബിളിനെ ചതിച്ചതും അമ്പലക്കാട്ടുവച്ചു് ഗോവിന്ദനെ പൊളിപറഞ്ഞു പറ്റിച്ചതും.'

കാൎയ്യസ്ഥന്റെ ശിഷ്യനു അയ്യപ്പൻ െന്നല്ലേ പേരു്? എന്നായിരുന്നു ഇൻസ്പെക്ടരുടെ ക്ഷമവിട്ടുള്ള പിന്നത്തെ ചോദ്യം.

'അതെ, പക്ഷേ ആ അയ്യപ്പനല്ല ഇതു്. കാൎയ്യസ്ഥന്റെ ശിഷ്യനു വാതൽ തുറന്നു കൊടുത്തതു് കിട്ടുണ്ണിമേനവന്റെ ശിഷ്യനാണു്. അയാൾ വെളുപ്പിന്നു വന്നുകൊള്ളാമെന്നു് ഗോവിന്ദനായിട്ടു കരാറാക്കീട്ടു രാത്രി തെണ്ടാൻ പോവകുകയാണു ചെയ്തതു്.'

'ഗോവിന്ദൻ എന്തുകൊണ്ടാണു് അതു പറയാതിരുന്നതു്.' എന്നു് കുണ്ടുണ്ണിനായർ എതിർചോദ്യം തുടങ്ങി.

'അപകടം വല്ലതും വന്നെങ്കിലോ എന്ന ഭയം കൊണ്ടും പണമിടപെട്ട ഒരു സ്വല്പ സംഗതിയിൽ കാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/132&oldid=173909" എന്ന താളിൽനിന്ന് ശേഖരിച്ചത്