ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
137


സ്ഥന്റെ നേരെയുണ്ടായിരുന്ന ദ്വേഷംകൊണ്ടും കാൎയ്യസ്ഥന്റെ ശിഷ്യനെ ഞാൻ തേടി കണ്ടുപിടിച്ചു് കൂട്ടിവച്ചു ചോദിച്ചപ്പോൾ കാൎയ്യമൊക്കെ തെളിഞ്ഞു.'

'പുളിങ്ങോട്ടു ബംഗ്ലാവിൽ ഗൂഢമായിട്ടു നടന്നതൊക്കെ ഇത്ര സൂക്ഷ്മമായിട്ടെങ്ങിനെയാണു നിങ്ങൾക്കു് മനസ്സിലായതു്? നിങ്ങൾ പറയുന്ന ആളുകളെ ഈ കേസിൽ പെടുത്തീട്ടുള്ളതായി അറിയുന്നില്ലല്ലോ' എന്ന ചോദ്യം അപ്പാത്തിക്കരിയുടേതാണു്.

'സൂക്ഷ്മം അറിഞ്ഞിട്ടുവേണം പെടുത്തുവാൻ എന്നുവച്ചു് കാത്തിരിക്കുകയായിരുന്നു. പുളിങ്ങോട്ടു കണ്ട കാലടികളുടെ ആകൃതിയും പോക്കും ആദ്യം മനസ്സിലാക്കി. പിന്നെ അവിടെ കണ്ട പല അടയാളങ്ങളും പരിശോധിച്ചു. എനിക്കു സംശയം തോന്നിയ ആളുകളുടെ നടപടികളൊക്കെ ഞാൻതന്നെ കാത്തുകൊണ്ടിരുന്നു. പലരേയും വിസ്തരിച്ചു യുക്തിക്കൊത്തവണ്ണം ചിലതൊക്കെ ഊഹിച്ചു. ഊഹത്തിനെ പിന്താങ്ങുന്നതായ ലക്ഷ്യങ്ങൾ കാണുന്നതുവരെ ക്ഷമിച്ചു. ഇങ്ങിനെയൊക്കായാണു് ഞാൻ സൂക്ഷ്മം മനസ്സിലാക്കിയതു്. ആരെന്തു പറഞ്ഞാലും അതിനൊക്കെ ചെവികൊടുക്കും. പ്രത്യക്ഷമായിട്ടു അനുഭവം വരുന്നതുവരെ ഒന്നും വിശ്വസിക്കുകയുമില്ല. ഇതാണു് എന്റെ നിയമം.'

'ഇവരെന്തിനായിട്ടാണു ഈ ദുഷ്‌പ്രവൃത്തി ചെയ്തതു്?' എന്നായിരുന്നു ഇൻസ്പെക്ടരുടെ ചോദ്യം.

അതാണിനി പറവാൻ പോകുന്നതു്. ഗോവിന്ദപ്പണിക്കൎക്കു ഒരു സ്ത്രീയിൽ എന്തെന്നില്ലാത്ത അനുരാഗം ജനിച്ചു. അവൾക്കോ അയാളെ കണ്ടുകൂടാ. അവളുടെ സ്നേഹം അന്യനിലാണു വേരുറച്ചിട്ടുള്ളതു്. ആ സ്ത്രീ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/133&oldid=173910" എന്ന താളിൽനിന്ന് ശേഖരിച്ചത്