ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
129


ഇതിനുത്തരമൊന്നും പറഞ്ഞില്ല. മുൻവിവരിച്ചിരുന്ന പ്രസംഗത്തിലേക്കുതന്നെ വീണ്ടും പ്രവേശിച്ചു.

'അയ്യപ്പൻനായർ പുളിങ്ങോട്ടുനിന്നു പോകുംവഴി ലക്കോട്ടിന്റെ ഉള്ളിൽ തപ്പിനോക്കിയപ്പോൾ ഒസ്യത്തുകണ്ടില്ല. പണിക്കരുടെ കയ്യിലാണെന്നു മനസ്സിലായപ്പോൾ പിന്നെയും അയാളെ ആശ്രയിക്കേണ്ടിവന്നു. കിണ്ടിയിൽ മരുന്നിടുവാൻ പോകുന്ന സമയം കിട്ടുണ്ണിമേനവൻ ഉണൎന്നാൽ ദുർഘടമാവുമല്ലൊ എന്ന മുൻകരുതലൊടുകൂടിയാണു് ആ പണിക്കരെക്കൊണ്ടു കഴിപ്പിച്ചതു്. പക്ഷെ മരുന്നിട്ടു കഴിഞ്ഞാൽ ഉടനെ ഒസ്യത്തു കൈക്കലാക്കുമെന്നു വിചാരിച്ചില്ല. ഏഴാംതീയതി ഇവർ തമ്മിൽ ശിവൻകാട്ടിൽവച്ചു നടത്തിയ സംവാദം അയ്യപ്പൻ നായരുടെ ഇഷ്ടംപോലയല്ല കലാശിച്ചതു്. പണിക്കർ ഒസ്യത്തു കൊടുത്തില്ല. അയാളുടെ കാൎയ്യം സാധിച്ചാലെ കൊടുക്കുള്ളു എന്നു ശാഠ്യം പിടിച്ചു. സംവാദത്തിന്റെ ഇടയ്ക്കു് ഒസ്യത്തു തട്ടിപ്പറിക്കുവാൻ അയ്യപ്പൻ നായർ ഉത്സാഹിച്ചിരുന്നില്ലെ എന്നു കൂടി ഞാൻ സംശയിക്കുന്നു. സങ്കേതസ്ഥലത്തുള്ള കൈതയോലയിന്മേൽ കണ്ട ചോരയും മറ്റുമാണു് ഈ ഊഹത്തിനടിസ്ഥാനം. എങ്ങനെയെങ്കിലും ഏഴുദിവസത്തിനകം പണിക്കരുടെ അഭീഷ്ടം സാധിപ്പിച്ചാക്കാമെന്നു പറഞ്ഞു സമാധാനപ്പെടുത്തീട്ടാണഉ് പണിക്കരെ അയച്ചതു്. അതു റിക്കാർട്ടുകൽ പരിശോധിക്കുമ്പോൾ അറിയാറാവും.'

'ഒസ്യത്തിനെപ്പറ്റി കാൎയ്യസ്ഥൻ പറഞ്ഞതും നേരാണൊ' എന്നു ഇൻസ്പെക്ടരുടെ നിരാശ പ്രകാശിച്ചു തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/135&oldid=173912" എന്ന താളിൽനിന്ന് ശേഖരിച്ചത്