വിചാരിച്ചിരുന്ന പേരല്ല കണ്ടതു്. എം. കെ. ഗോവിന്ദപ്പണിക്കരെന്നായിരുന്നു. വെള്ളംതൊട്ടു നനച്ചു ലക്കോട്ടു കേടുവരാതെ നിവൎത്തിയപ്പോൾ 'എല്ലാം തെയ്യാറായി, ഇന്നുതന്നെ ഒസ്യത്തുംകൊണ്ടു പതിവുള്ള സ്ഥലത്തെത്തുമല്ലൊ' എന്ന വാചകമായിരുന്നു ഉള്ളിൽ കണ്ടതു്. ഇതിന്റെ പകർപ്പെടുത്തിട്ടു എഴുത്തു പണ്ടത്തെപ്പോലെ പശവച്ചു തപാലിലേക്കയച്ചു. അന്നു വൈകുന്നേരം വേഷച്ഛന്നനായിട്ടു എളവല്ലൂർ സ്റ്റേഷനിൽ ഹാജർകൊടുത്തു. ഗോവിന്ദപ്പണിക്കൎക്കുള്ള എഴുത്തു വാങ്ങുവാൻ ആൾ വന്നപ്പോൾ എന്റെ ഒറ്റുകാരനായ തപാൽ ശിപായി എനിക്കറിവുതന്നു. പണിക്കർ അറിയാതെ ഞാൻ അയാളെ പിന്തുടൎന്നു. ഒടുവിൽ അയാൾ ശിവൻകാട്ടിലുള്ള ഒരു അടവിയിലാണു ചെന്നുനിന്നതു്. ഞാനും ഒരു ദിക്കിൽ ഒളിച്ചുനിന്നു. കുറെ കഴിഞ്ഞപ്പോൾ അയ്യപ്പൻനായരും അവിടെ വന്നു. ഉടപ്പിറന്നവളെ വഴിപ്പെടുത്തുവാൻ ഒരു കാലത്തും സാധിക്കയില്ലെന്നു അയ്യപ്പൻനായൎക്കു തീർച്ചവന്നിട്ടുണ്ടായിരുന്നു. കാട്ടിലേക്കു പുറപ്പെടുംമുമ്പു ഉടപ്പിറന്നവളെ ദണ്ഡിപ്പിച്ചുനോക്കി. എന്നിട്ടും ഫലിച്ചില്ല. ഇതെന്നോടു ആ സ്ത്രീ തന്നെയാണു പറഞ്ഞതു്. അയ്യപ്പൻനായർ കാട്ടിൽ വന്നു പിട്ടുകൊണ്ടു പണിക്കരുടെ പക്കൽനിന്നു മരണപത്രം കൈവശപ്പെടുത്തുവാൻ നോക്കി. പറ്റിയില്ല. ബലാല്ക്കാരേണ തട്ടിപ്പറിക്കുവാൻ ഉത്സാഹിച്ചു. വടിയോങ്ങിയപ്പോൾ തിരിഞ്ഞോടുവാൻ ഭാവിച്ച പണിക്കർ വേരുതട്ടി മാറടിച്ചു വീണു. അപ്പോഴേക്കും നായരുടെ വടി വിറകുകൊള്ളികൊണ്ടെറിഞ്ഞു കയ്യിൽനിന്നു ഞാൻ തെറ്റിച്ചു. ഒളിച്ചു നിന്നിരുന്ന സ്ഥലത്തുനിന്നു ഞാൻ അവർ നിന്നിരുന്ന സ്ഥലത്തു ചെന്നപ്പോഴേക്കും അവർ
താൾ:ഭാസ്ക്കരമേനോൻ.djvu/138
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
132