ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
134


അകപ്പെടൂത്തുവാൻ ശങ്കരമേനവന്റെ പേരു വിളിച്ചു പറയേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പാത്തിക്കരി കുറച്ചുനേരം അന്ധനായിട്ടൂ നിന്നുവെങ്കിലും ഒടുവിൽ ‘അവനിതു പറ്റണം’ എന്നു പറഞ്ഞു കസാലയിൽത്തന്നെ വീണു.

ഇനി, ഈ കഥ ഉപസംഹരിക്കുന്നതിനു മുമ്പു വളരെയൊന്നും വിസ്തരിപ്പാനില്ല. ഇൻസ്പെക്ടൎക്കു തന്റേടമുണ്ടായതിന്റെ ശേഷം ബാലകൃഷ്ണമേനവന്റെ ബംഗ്ലാഗിലും ശങ്കരമേനവന്റെ അകത്തും ഉണ്ടായിരുന്ന എഴുത്തുകളും കിട്ടൂണ്ണിമേനവന്റെ ഒസ്യത്തും പരിശോധിച്ചതിൽ സ്റ്റേഷനാപ്സർ എടുത്ത തെളിവിൽ കടുമാകാണിക്കു നീക്കത്തൂക്കമില്ലെന്നു എല്ലാവൎക്കും ബോദ്ധ്യം വന്നു. കാൎയ്യസ്ഥന്റെ ശിഷ്യനേയും ഗോവിന്ദനേയും വരുത്തിച്ചോദിച്ചതിൽ അവർ സത്യമൊക്കെ സമ്മതിച്ചു. ഒസ്യത്തിരുന്നിരുന്ന ലക്കോട്ടിൽ വിഷമരുന്നാക്കി ഇൻസ്പെക്ടരുടെ പക്കൽ കൊടുപ്പിച്ചതു ബാലകൃഷ്ണമേനവനാണു്. വഴിയിൽ കിടന്നു കിട്ടിയതാണെന്നു വ്യാജംപറഞ്ഞു ലക്കോട്ടു ഇൻസ്പെക്ടരുടെ കൈയിൽ കൊടുത്തതു് അദ്ദേഹത്തിനോടു ആദ്യം പൊളിപറഞ്ഞ കാൺസ്റ്റബിൾ തന്നെയാണു്. അയാളും അവസാനം വാസ്തവമെല്ലാം തുറന്നു സമ്മതിച്ചു. കാൎയ്യസ്ഥനും കുഞ്ഞിരാമൻനായരും കുമാരൻനായരും നിരപരാധികളായിട്ടൂ കേസ്സിൽനിന്നൊഴിഞ്ഞു. ബാലകൃഷ്ണമേനോൻ ചാടിപ്പോയതുകൊണ്ടു കേസ്സു നശിക്കുവാനും സംഗതിയായി.

ഇൻസ്പെക്ടർ പണി രാജിവച്ചു. ആ സ്ഥാനത്തേക്കു ഭാസ്ക്കരമേനവനാണു് കയറ്റം കിട്ടീയതു്. ബുദ്ധികൊണ്ടും

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/140&oldid=173918" എന്ന താളിൽനിന്ന് ശേഖരിച്ചത്