ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
15


ക്കുട്ടിയെ പറഞ്ഞയക്കുവാനുള്ള ശ്രമം തുടങ്ങിയപ്പോൾ ഇൻസ്പെക്ടരുടെ മനസ്സിൽ ചില സംശയങ്ങൾ കടന്നുകൂടി. എന്നാൽ ഗൌരവത്തിനു ഭംഗം വന്നെങ്കിലോ എന്നു ഭയപ്പെട്ടിട്ടു മകൾ പോകുന്നതുവരെ മുഖഭാവങ്ങളെക്കൊണ്ടു മനോവിചാരങ്ങളെ സൂചിപ്പിച്ചതല്ലാതെ സംശയനിവൃത്തിക്കുവേണ്ടി സ്പഷ്ടമായിട്ടു ബാലകൃഷ്ണമേനവനോടു യാതൊന്നും ചോദിച്ചില്ല. ദേവകിക്കുട്ടി പോയി എന്നു കണ്ടപ്പോൾ അസാധാരണമായ വിധത്തിൽ ഇപ്രകാരം തുറന്നു ചോദിച്ചു:-

"എന്താ, നിന്റെ പരിവട്ടത്തേക്കുള്ള പോക്കു് ഇനിയും നിലച്ചില്ലെന്നുണ്ടോ? ആ പെണ്ണിനെക്കുറിച്ചു നിന്റെ മനസ്സിനെ ക്ലേശിപ്പിച്ചിട്ടു യാതൊരു പ്രയോജനവും ഉണ്ടാവുന്നതല്ലെന്നു ഒന്നുരണ്ടല്ലല്ലോ പലതവണയും ഞാൻ പറഞ്ഞിട്ടില്ലെ? അസാദ്ധ്യമായ വസ്തുവിങ്കൽ ആഗ്രഹം ജനിച്ചാൽ ആശാഭംഗത്തിന്നും, അതുമൂലം ആ പത്തിന്നും, ഇടവരുന്നതാണു്. നിയ്യു് പരിവട്ടത്തുചെന്നു രാപ്പകൽ പാടുകിടക്കുന്നതുകൊണ്ടു ആ സ്ത്രീക്കു നിന്നിൽ ദയയും സ്നേഹവും തോന്നുമായിരിക്കാം. പക്ഷെ പുളിങ്ങോട്ടുകിട്ടുണ്ണിമേനവൻ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ ചരമവാക്കുകളെ അനാദരിക്കുകയാകട്ടെ ആ പെണ്ണിന്റെ വീട്ടുകാർ കിട്ടുണ്ണിമേനവന്റെ ഇഷ്ടത്തിനു വിരോധമായിട്ടു പ്രവർത്തിക്കുകയാകട്ടെ ഒരു കാലത്തും ഉണ്ടാവുന്നതല്ല. ദാമോദരമേനവൻ മരിക്കാറായപ്പോൾ കിട്ടുണ്ണിമേനവനെ അരികത്തുവിളിച്ചുനിറുത്തി 'കിട്ടുണ്ണി' പരിവട്ടത്തു തറവാടു ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്നു. അമ്മുവിന്നു അനുരൂപനായ ഒരു ഭർത്താവിനെ ഉണ്ടാക്കേണ്ട ഭാരവും നിന്റേതുതന്നെ. കഴിയുമെങ്കിൽ കൃഷ്ണൻകുട്ടിയെക്കൊണ്ടു സംബന്ധം തുടങ്ങേണമെന്നാണു എന്റെ മോഹം, എന്നു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/21&oldid=173929" എന്ന താളിൽനിന്ന് ശേഖരിച്ചത്