ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
24


ജന്മസിദ്ധമായ ആർദ്രതയെ വെളിപ്പെടുത്തുന്നതുമുണ്ടു്. കഴുത്തിനു നീളം കുറെ കൂടുതലായിട്ടുള്ള കൂട്ടത്തിലാണു്. ഇൻസ്പെക്ടർ സമീപത്തിലുള്ളപ്പോൾ ഭാസ്കരമേനോൻ ഹ്രസ്വാകാരനെന്നുതന്നെ തോന്നിപ്പോകുമെങ്കിലും, വാസ്തവത്തിൽ ഇദ്ദേഹം ഉയരംകൊണ്ടും സാമാന്യക്കാരിൽ ഒരുവനായിട്ടു ഗണിക്കപ്പെടാവുന്നവനാണു്. നിറം ഇരുനിറം. സ്വതേതന്നെ ഒതുക്കവും സ്വാധീനവുമുള്ള ദേഹം ആയാസംകൊണ്ടു വിശേഷിച്ചു തെളിഞ്ഞിട്ടുണ്ടു്. ഉണർച്ചയോടുകൂടിയ ഞരമ്പുകളും അയവുള്ള പേശികളും ഇദ്ദേഹത്തിന്റെ ആരോഗ്യത്തെ വഴിപോലെ കാണിച്ചുതരുന്നുണ്ടു്. ഇദ്ദേഹത്തിന്റെ രണ്ടു കാലിനം വലിപ്പം ഒരുപോലെ അല്ലാത്തതുകൊണ്ടു നിലയിൽ ഒരുവശത്തേയ്ക്കു സ്വല്പം ഒരു ചാച്ചിൽ കാണുന്നുണ്ടു്. ഈ ഒരു ദോഷം ചന്ദ്രങ്കലുള്ള കളങ്കമെന്നപോലെ മറ്റനേകം ഗുണങ്ങളാൽ മൂടപ്പെട്ടിരുന്നതുകൊണ്ടു ഇദ്ദേഹത്തിനെ പോലീസു വേലയിൽ ഏർപ്പെടുത്തുന്നതിൽ ഒരു പ്രതിബന്ധമായിത്തീർന്നില്ല. ഭാസ്കരമേനവന്റെ കുലവൈഭവവും ധനപുഷ്ഠിയും വിദ്യാസമ്പത്തിയും വിശേഷബുദ്ധിയും നിജകൃത്യത്തിലുള്ള പാടവവും പരിചയവും അതിങ്കലുള്ള ആസക്തിയും മേലിൽ വിവരിക്കുവാൻപോകുന്ന സംഗതികളിൽ നിന്നു വ്യക്തമാവുന്നതിനാൽ, ഇവിടെ പ്രത്യേകിച്ചെടുത്തു വിസ്തരിക്കുന്നില്ല. ഇദ്ദേഹത്തിന്റെ യഥാർത്ഥസ്ഥിതി അപൂർവം ചിലർക്കല്ലാതെ ണറ്റു യാതൊരാൾക്കും അറിഞ്ഞുകൂടായിരുന്നു.

ഇൻസ്പെക്ടർ കുറേനേരം കസാലയിൽ ഇരുന്നു വിശ്രമിച്ചതിന്റെ ശേഷം അവിടെ നിന്നും എഴുനേറ്റു സ്റ്റേഷൻ പരിശോധനയ്ക്കുള്ള ശ്രമം തുടങ്ങി. കീഴുദ്യോഗസ്ഥ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/30&oldid=173939" എന്ന താളിൽനിന്ന് ശേഖരിച്ചത്