ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
34


അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണെന്നാണു തോന്നുന്നതു്. കിട്ടുണ്ണിമേനവനെക്കുറിച്ചു സംസാരിക്കുമ്പോൾ 'അദ്ദേഹ'മെന്നാണു കുഞ്ഞിരാമൻനായർ പറഞ്ഞുവരാറെന്നുകൂടി ഈ സന്ദർഭത്തിൽ വായനാക്കാരെ ഓൎമ്മപ്പെടുത്തുന്നു.

ഇൻസ്പെക്ടർ ഘടികാരമെടുത്തു നോക്കിയപ്പോൾ മണി പത്തിനോടു അടുത്തിരിക്കുന്നു. ഇനി ചോദ്യങ്ങൾ കലാശിപ്പിക്കാതെ തരമില്ലെന്നു കണ്ടു.

'ഇന്നലെ രാത്രി ഇവിടെ ആരെല്ലാമുണ്ടായിരുന്നു?' എന്നു വീണ്ടും ചോദിച്ചു.

'ഗോവിന്ദനും ഞാനും വിശേഷാൽ അദ്ദേഹത്തിനു കാൎയ്യസ്ഥൻ കൊടുത്തയച്ച എഴുത്തു കൊണ്ടുവന്ന ഒരാളും ഉണ്ടായിരുന്നു.'

'കാൎയ്യസ്ഥൻ ഇന്നലെ ഇവിടെ ഉണ്ടായിരുന്നില്ലെ, എഴുത്തുകൊണ്ടുവന്നവനാരാണ്' അയാൾ എവിടെ, അയാളുടെ പേരെന്താണു, എന്നുള്ള മാലപ്രശ്നത്തിനു കുഞ്ഞിരാമൻനായരുടെ മറുപടി-

'കാൎയ്യസ്ഥൻ ഇന്നലെ വൈകുന്നേരം ഇവിടെനിന്നും പോയി. എഴുത്തുകൊണ്ടുവന്നവൻ കാൎയ്യസ്ഥന്റെ ഒരു ശിഷ്യനാണു്. അത്രമാത്രമേ എനിക്കു രൂപമുള്ളു. അയാൾ ഇന്നു വെളുപ്പിനു ഇവിടെനിന്നു പോവുകയും ചെയ്തു.'

'ആ എഴുത്തെവിടെ?'

'രൂപമില്ല' എഴുത്തു അദ്ദേഹത്തിന്റെ കയ്യിലാണു കൊണ്ടുകൊടുത്തതു്.

കിട്ടുണ്ണിമേനവന്റെ അടുത്ത അവകാശികളാരാണെന്നു രൂപമുണ്ടോ? എന്ന ചോദ്യത്തിനുള്ള ഉത്തരം

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/40&oldid=173950" എന്ന താളിൽനിന്ന് ശേഖരിച്ചത്