ഇൻസ്പെക്ടൎക്കുനല്ല നിശ്ചയമുണ്ടായിരുന്നുവെങ്കിലും, കുഞ്ഞിരാമൻനായരെക്കൊണ്ടുതന്നെ പറയിക്കണമെന്നായിരുന്നു ഇൻസ്പെക്ടരുടെ അഭിപ്രായം.
അദ്ദേഹത്തിന്റെ അടുത്ത അവകാശികൾ ചേരിപ്പറമ്പുകാരാണെന്നാണു തോന്നുന്നതു എന്നു കുഞ്ഞിരാമൻനായർ മറുപടി പറഞ്ഞപ്പോൾ ഇൻസ്പെക്ടർ ഒന്നുകൂടി ഗൗരവം അഭിനയിച്ചു.
'അവരിൽ ആരും ഇവിടെ ഇല്ലെ?'
'ഇല്ല എന്നു് കുഞ്ഞിരാമൻനായർ പറഞ്ഞ താമസം ഇൻസ്പെക്ടർ സ്റ്റേഷൻ ആപ്സരുടെ നേരെ തിരിഞ്ഞു ചേരിപ്പറമ്പിൽനിന്നു ആരെങ്കിലും വന്നതിന്റെശേഷമേ ശവം മറുവുചെയ്യാവു. നിങ്ങൾ ഇവിടെത്തന്നെ കാത്തു നിൽക്കണം. ചേരിപ്പറമ്പിലേക്കു ഞാൻതന്നെ പോകുന്നുണ്ടു്. കാൎയ്യസ്ഥൻ അയച്ചിരുന്ന എഴുത്തു അകത്തുണ്ടെങ്കിൽ അതും എടുത്തു സൂക്ഷിക്കണം. ശവം ആസ്പത്രിയിലേക്കു എടുപ്പിച്ചാൽ ഈ സ്ഥലം അടച്ചു മുദ്രവയ്ക്കുകയും വേണം' എന്നു കല്പനകൊടുത്തു പിരിയുവാൻ തുടങ്ങിയപ്പോൾ-
'ഇന്നേയ്ക്കു വച്ചിരിക്കുന്ന കേസ്സിന്റെ കാൎയ്യം എന്താണുവേണ്ടതു്?, എന്നു സ്റ്റേഷൻ ആപ്സർ ചോദിച്ചു.
'വേണ്ടില്ല, അതു നീട്ടിവെപ്പിക്കുവാൻ ഞാൻ ശട്ടം കെട്ടിക്കൊള്ളാം' എന്നു പറഞ്ഞു പുറത്തേക്കിറങ്ങി, അപ്പോൾ നമ്മുടെ കാൺസ്റ്റേബിൾ തലേദിവസം തന്റെ ബീറ്റിനിടയ്ക്കു നടന്ന സംഗതി ഇൻസ്പെക്ടരെ സ്വകാൎയ്യമായി ധരിപ്പിച്ചു. കാൎയ്യസ്ഥന്റെ ആകൃതി കണ്ടപ്പോഴാണു് തനിക്കോർമ്മയുണ്ടായതെന്നും പറഞ്ഞു. ഇൻസ്പെക്ടർ കുറച്ചുനേരത്തേയ്ക്കു ഒന്നുംമിണ്ടിയില്ല. കാൎയ്യസ്ഥനെ ഉടനെ തന്നെ ബന്തവസ്സിൽ ആക്കുന്നതിനു തക്ക തെളിവുകൾ