ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
36


കൈവശമില്ലേ എന്നു ആലോചിക്കുകയായിരുന്നു. ആലോചിച്ചേടംകൊണ്ടു തല്ക്കാലം കാര്യസ്ഥന്റെ പേരിൽ നടവടി നടത്തുവാൻ ധൈര്യമുണ്ടാവാഞ്ഞിട്ടു കാൺസ്റ്റബിളോടു-

കാര്യസ്ഥന്റെ ഗതാഗതങ്ങളും പ്രവൃത്തികളും നല്ലവണ്ണം കാത്തു എനിക്കു അറിവുതരേണ്ടതു തന്റെ ചുമതലയാണു കേട്ടോ എന്നു പറഞ്ഞു. അതിന്റെ ശേഷം ഗോവിന്ദനെ വിളിച്ചു ഒന്നു രണ്ടു വാക്കു ചോദിച്ചു. അയാളുടെ മറുവടിയും നോട്ടുപുസ്തകത്തിൽ കുറിച്ചു. എന്നിട്ടു ചേരിപ്പറമ്പിലേക്കു പോവുകയും ചെയ്തു.

ഇൻസ്പെക്ടർ പുറത്തേക്കു കടന്നപ്പോൾ സ്റ്റേഷനാപ്സർ തളത്തിൽ നിന്നും അകത്തേക്കു കടന്നു. അവിടെ എല്ലാടവും നല്ലവണ്ണം പരിശേധിച്ചു. കാര്യസ്ഥന്റെ എഴുത്തു അവിടെയെങ്ങും കണ്ടില്ല. കട്ടിലിന്റെ അടുത്തു വടക്കുഭാഗത്തു തലക്കലായിട്ടു ഒരു ചെറിയ വട്ടമേശ കിടക്കുന്നുണ്ടു്. അതിന്റെ മുകളിൽ ഒരു വിളക്കും ഒരു മരുന്നുകുപ്പിയും ഒരു ഔൺസുഗ്ലാസും ഒരു ഘടികാരവും ഒരു കിണ്ടിയും ഇരിപ്പുണ്ടു്. ചുവട്ടിൽ ഒരു ഇലച്ചീന്തും കിടന്നിരുന്നു. കിണ്ടിയിൽ ഒരുതുള്ളി വെള്ളംപോലും ഇല്ലെന്നു മാത്രമല്ല, അതിന്റെ പല ഭാഗങ്ങളിലും ഉപ്പുവിളഞ്ഞമാതിരി ചില പാടുകളും കാണ്മാനുണ്ടു്.

വലിച്ചിഴച്ചിട്ടോ എന്നു തോന്നുമാറു് ഉലഞ്ഞും കീറിയും കിടക്കുന്ന കിടക്കവിരി കിട്ടുണ്ണിമേനവന്റെ ചരമകാലത്തെ പ്രാണവേദനയെ നല്ലവണ്ണം പ്രത്യക്ഷമാക്കുന്നുണ്ടു്. അകത്തുള്ള വിലപിടിച്ച സകലസാമാനങ്ങളും അതാതു സ്ഥാനങ്ങളിൽതന്നെ ഇരിക്കുന്നതുകൊണ്ടു കൊലപാതകക്കാരൻ, കേവലം കൊള്ള മോഹിച്ചു വരുന്ന കള്ളന്മാരിൽ ആരുമല്ലെന്നു് സ്റ്റേഷൻ ആപ്സർക്കു ധാരാളം

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/42&oldid=173952" എന്ന താളിൽനിന്ന് ശേഖരിച്ചത്