ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
43


കണ്ണിനുനേരെ കണ്ട നിമിഷത്തിൽ യുവതിയുടെ മുഖം മന്ദസ്മിതംകൊണ്ടു പ്രകാശിച്ചുവശായി. വിലാസോല്ലാസികളായിരിക്കുന്ന നയനങ്ങളിൽനിന്നു പ്രണയാതിരേകത്തെ വഴിച്ചുംകൊണ്ടു്-

'എത്രനേരമായി ഞാനിവിടെ കാത്തിരിക്കുന്നു. ജോലിത്തിരക്കുകൊണ്ടു് എന്നെ മറന്നുപോയോ എന്നു കൂടി ശങ്കിച്ചു.' എന്നു യുവതി മുള്ളുവാക്കുപറഞ്ഞതു യുവാവിങ്കൽ കുസുമാസ്ത്രം പോലെയാണു് ആചരിച്ചതു്.

'ദേവകിക്കുട്ടിയുടെ ഈ ശങ്കയ്ക്കു ഞാൻ ലേശം പോലും അവകാശം കൊടുത്തിട്ടില്ല. എങ്കിലും, എന്റെ ജോലിയെ ഞാൻ മറന്നിരിക്കുമോ എന്നു ദേവകിക്കുട്ടി ശങ്കിച്ചതിൽ അത്ഭുതമുണ്ടാകുന്നില്ല. ദേവകിക്കുട്ടിയുടെ മനസ്സും കണ്ണും മറ്റൊരേടത്തു സഞ്ചരിക്കുന്നതിനു ഞാൻ ഉത്തരവാദിയാണൊ? ഞാൻ ഇവിടെ വന്നിട്ടു കുറച്ചു നേരമായി എന്നുള്ളതിനു ഈ പിച്ചകപ്പൂവു സാക്ഷിയുണ്ടു്.'

'നേരുമാർഗ്ഗംവിട്ടു് ഒളിച്ചുവരുന്ന കഥ ആരെങ്കിലും അറിഞ്ഞോ?'

'ശിവക്ഷേത്രത്തിലേയ്ക്കുള്ള വഴി ഈ കാട്ടിൽക്കൂടിത്തന്നെ ആയിരിക്കാം, അല്ലേ? തിങ്കളാഴ്ചതോറുമുള്ള ശിവദർശനത്തിനു അമ്മ പുറപ്പെടാത്തു അമ്മയുടെ ഭാഗ്യക്ഷയം തന്നെ. വന്നെങ്കിൽ ശ്രീപാർവതി പ്രത്യക്ഷരൂപിണിയായിട്ടു് ക്ഷേത്രത്തിൽനിന്നു കാട്ടിലേക്കു പോകുന്നതു കാണാമായിരുന്നു.'

'ശിവനെ ക്ഷേത്രത്തിൽ കാണാഞ്ഞിട്ടല്ലെ ശ്രീപാർവതിക്കു കാടുകേറേണ്ടിവരുന്നതു്?' എന്നു പറഞ്ഞു് രണ്ടുപേരുംകൂടി ചിരിക്കുവാൻ തുടങ്ങി.

'ആട്ടെ, ഇവിടെ വന്നിട്ടു കുറച്ചുനേരമായെങ്കിൽ എന്തിനാണു് വൃക്ഷത്തിന്റെ മറവിൽ ഒളിച്ചുനിന്നു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/49&oldid=173959" എന്ന താളിൽനിന്ന് ശേഖരിച്ചത്