ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
47


ഒരു ചോദ്യംകൊണ്ടു ഞാൻ ഇതു തീർച്ചയാക്കാം. എന്തു തെളിവിന്മേലാണു് അച്ഛൻ കാര്യസ്ഥനെ അപവാദത്തിനു പാത്രമാക്കിയതു്?'

'ഹോ! ഹോ! എന്നെ വിസ്തരിക്കുവാൻ അച്ഛൻ ദേവകിക്കുട്ടിയെ അധികാരപ്പെടുത്തീട്ടുണ്ടോ? സ്ത്രീകളെ പോലീസുവേലയിൽ ഏർപ്പെടുത്തിയാൽ കളവുകൾ എളുപ്പാത്തിൽ തെളിയുമായിരുന്നു.'

'ആട്ടെ, ഈ വക പിട്ടൊന്നും പറയാതെ കാര്യം പറയൂ.'

'ദേവകിക്കുട്ടിയെ ഞാൻ അറിയുന്നതുകൊണ്ടു കേട്ടതെല്ലാം തുറന്നു പറയുന്നതിൽ എനിക്കു ലേശം മടിയില്ല. കിട്ടുണ്ണിമേനവൻ മരിക്കുന്ന ദിവസം വൈകുന്നേരം കാര്യസ്ഥനെ വിളിച്ചു് എന്തോ കാര്യം നടത്തുവാൻ വേണ്ടി ദൂരദിക്കിലേക്കെങ്ങാണ്ടു പോയിവരുവാൻ പറഞ്ഞുവെന്നും, കാര്യസ്ഥൻ അന്നു രാത്രി സ്വന്തം വീട്ടിൽ താമസിച്ചതേ ഉള്ളുവെന്നുമാണു് ആദ്യത്തെ സംഗതി. രണ്ടാമത്തേതു്, ആ രാത്രിതന്നെ കാര്യസ്ഥന്റെ ഒരു ശിഷ്യൻ പുളിങ്ങോട്ടു ബങ്കളാവിൽ കിടന്നിരുന്നുവെന്നും, അയാൾ കാര്യസ്ഥനെ ബന്തോവസ്തിൽ ആക്കിയെന്നു കേട്ടപ്പോൾ ചാടിപ്പോയി എന്നുമാണു്. മൂന്നാമത്തേതു്, ആ ദിവസംതന്നെ അർദ്ധരാത്രിക്കു പുളിങ്ങോട്ടുനിന്നുള്ള വഴിയിൽകൂടി രണ്ടുപേർ സംസാരിച്ചുകൊണ്ടു പോകുമ്പോൾ ഒരാൾ ദേഷ്യപ്പെട്ടു 'പുളിങ്ങോട്ടെ സ്വത്തു കൂനന്റെ വീട്ടിൽപോയാൽ എനിക്കെന്താണുഗുണം' എന്നു് ഉറക്കെ പറയുന്നതു തവണക്കാരൻ കാൺസ്റ്റബിൾ കേട്ടുവെന്നും, കാര്യസ്ഥനു കൂനുണ്ടെന്നുമാണു്. പിന്നത്തെ സംഗതി കിട്ടുണ്ണിമേനവന്റെ ശവം ആസ്പത്രിയിൽ കൊണ്ടുപോയി കീറുന്നതിൽ കാര്യസ്ഥൻ തടസ്ഥം പറഞ്ഞുവെന്നുമാണത്രെ. ഇങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/53&oldid=173964" എന്ന താളിൽനിന്ന് ശേഖരിച്ചത്