ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭാസ്കരമേനോൻ


ഒന്നാമദ്ധ്യായം

ഇഷ്ടന്മാരരികിൽക്കിടന്നു പകലും രാവും പണിപ്പെട്ടതി

ക്ലിഷ്ടം തെല്ലിടകണ്ണടച്ചു കടുദുസ്വപ്നങ്ങൾ കാണുംവിധൌ
കഷ്ടം കശ്മലകാളരാത്രി കഴിയുമുമ്പം ചിലപ്പോൾ മഹാ
ദുഷ്ടന്മാർ ഖല കാലദൂതർ ചിലരെക്കൊല്ലുന്നു കില്ലെന്നിയേ

കൊല്ലം ആയിരത്തറുപത്തിമൂന്നാമതു തുലാമാസം അഞ്ചാംതീയതി അർദ്ധരാത്രി ഏകദേശം ഒരുമണിയായെന്നു തോന്നുന്നു; അപ്പോൾ പുളിങ്ങോട്ടു കിട്ടുണ്ണിമേനവന്റെ ബങ്കളാവിൽ പൂമുഖത്തു കിടന്നുറങ്ങിയിരുന്നവരിൽ പടിഞ്ഞാറെ അറ്റത്തു ജനാലയുടെ നേരെ കിടന്നിരുന്ന ഒരാൾ ഞെട്ടി ഉണൎന്നു കിടന്ന കിടപ്പിൽതന്നെ ഇടത്തും വലത്തും തിരിഞ്ഞുനോക്കി, കുറച്ചു നേരം ചെവി ഓൎത്തുകൊണ്ടു മിണ്ടാതെ കിടന്നു.

കുറഞ്ഞൊന്നു തുറന്നു കിടക്കുന്ന ജനാലയുടെ പഴുതിൽക്കൂടി അകത്തേക്കു കടക്കുന്ന കാറ്റിനു ജലകണങ്ങളുടെ സംസർഗ്ഗമുള്ളതുകൊണ്ടു മഴ പൊഴിയുന്നുണ്ടായിരിക്കണം. എന്നാൽ, ഇറക്കാലിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേൾക്കാത്തതുകൊണ്ടു മഴ പെയ്യുന്നില്ലെന്നു ഊഹിക്കാം. ഇടകലൎന്നു തുടരെത്തുടരെ ഇടിമുഴക്കവും മിന്നലും ഉള്ളതിനു പുറമെ ഒരു ദീനസ്വരത്തിൽ അനദ്ധ്യായമില്ലാതെ ശ്വാവു നിലവിളിക്കുന്നതു കേൾപ്പാനുണ്ടു്. ഈ വക ശബ്ദംകൊണ്ടും അടുക്കൽ കിടക്കുന്നവരുടെ കൂൎക്കം

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/7&oldid=173982" എന്ന താളിൽനിന്ന് ശേഖരിച്ചത്