ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒൻപതാമദ്ധ്യായം

മയ്ക്കുണ്ണിനാരുമായ്സ്സല്ലാപവും ചെയ്തു

നിൽക്കുന്നു കാമിച്ചതൊപ്പിക്കുവാൻ ചിലർ
ദുർഘടസ്ഥാനത്തെതിൎൎത്ത ശത്രുക്കളോ-
ടുൽക്കടാടോപം കയർക്കുന്നിതു ചിലർ
ദുഃഖം ചിലർക്കു സുഖം ചിലർക്കിജ്ജീവി-
വർഗ്ഗത്തിലൊന്നുപോലൊന്നില്ലൊരിക്കലും


പെരുവല്ലാ നദീതീരത്തു ജീൎണ്ണപ്രായമായി നില്ക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടിൽ നിർബാധമായി നടന്ന ദേവകീകുമാരസല്ലാപദിവസം പകൽ അഞ്ചരമണിക്കു ശേഷം പരിവട്ടത്തു നടന്ന സംഗതിയാണു് ഈ അദ്ധ്യായത്തിൽ ഒന്നാമതായി വിവരിക്കാൻ പോകുന്നതു്.

പെരുവല്ലാനദി ശിവൻകാടുവിട്ടു പരിവട്ടത്തിനടുക്കുമ്പോൾ അതിന്റെ ഗതി അർദ്ധചന്ദ്രാകാരേണ ക്രമത്തിൽ തെക്കോട്ടു തിരിഞ്ഞു പരിവട്ടത്തുവീടിന്റെ അടുത്ത പടിഞ്ഞാറെ ഭാഗത്തുകൂടിയും ചേരിപ്പറമ്പുകാരുടെ ചേരിപ്പള്ളമെന്ന കൃഷിസ്ഥലത്തിന്റെ നേർമദ്ധ്യത്തെ നനച്ചുകൊണ്ടും ആകുന്നു. ഈ കൃഷിസ്ഥലത്തിന്റെ വടക്കുകിഴക്കു മൂലയിൽ പരിവട്ടത്തുവീടും, കിഴക്കേ അതിരു പരിവട്ടത്തുകാരുടെ ഒരു നിലവും ആകുന്നു. പരിവട്ടത്തേക്കുള്ള സാക്ഷാൽ പടിയുടെ ദർശനം വീടിന്റെ വടക്കുവശമുള്ള നാട്ടുവഴിയിലേക്കാണെങ്കിലും മേൽപറഞ്ഞ നെൽക്കണ്ടത്തിനു അഭിമുഖമായിട്ടു തെക്കുപുറത്തു ഒരു 'കൊട്ടിൽപടി'[1]യും ഉണ്ടാക്കീട്ടുണ്ടു്. പടി കയറിക്കടക്കുവാനുള്ള സൌകൎയ്യത്തിന്നായി അതിന്റെ ഒത്തനടുക്കു വിലങ്ങത്തിൽ ഉറപ്പിക്കപ്പെട്ടിട്ടുള്ള പലകയുടെ പടിക്കകത്തേക്കുള്ള

  1. കൊട്ടോമ്പടി, കൊട്ടിയമ്പലം, പടിപ്പുര.
"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/78&oldid=173991" എന്ന താളിൽനിന്ന് ശേഖരിച്ചത്