ദുർഘടമായ ഒരു വഴിയേ തിരിഞ്ഞതോടുകൂടി ബാലകൃഷ്ണമേനവന്റെ ശ്രദ്ധ മുഴുവനും അതേ മാൎഗ്ഗത്തൂടെ അതിനെ അടിക്കടി പിന്തുടരേണ്ടിവന്നതുകൊണ്ടു ആ വഴി തീരെ മുട്ടി എന്നു ബോദ്ധ്യമാവുന്നതുവരെ മനസ്സിനെ പിൻവലിക്കുവാൻ ബാലകൃഷ്ണമേനവനു സാധിച്ചില്ല. ഇക്കാൎയ്യത്തെപ്പറ്റി അമ്മുവിന്നു എത്രമാത്രം അറിയാമായിരുന്നുവോ, അതു മുഴുവനും പറഞ്ഞുതീൎന്നുവെന്നു തീൎച്ചവന്നപ്പോൾ-
'വരു, മണൽപ്പുറത്തേക്കു പോവുക. മറ്റേ കാൎയ്യമൊന്നും പറഞ്ഞില്ലല്ലോ' എന്നു പറഞ്ഞുകൊണ്ടു കൊട്ടിൽപ്പടിമേൽനിന്നു താഴത്തിറങ്ങി. അമ്മു ഇതുവരെയും ഇരുന്നിട്ടില്ല. മേൽ കഴുകുവാൻ പോകേണ്ട സമയമായെന്നു വിചാരിച്ചു നിൽക്കുകയായിരിക്കുമെന്നു ബാലകൃഷ്ണമേനോൻ ശങ്കിച്ചിരിക്കുമോ എന്നു സംശയിച്ചു്-
'വരട്ടെ, അവിടെയിരിക്കു. ഞാനും ഇവിടെ ഇരിക്കാം' എന്നു പറഞ്ഞു.
'ഐഃ അങ്ങിനെയല്ല, മഴക്കാറൊക്കെയുണ്ടു് ഇനി പുഴയിലേക്കു പോകുവാൻ അമാന്തിക്കണ്ട. പോകുംവഴി സംസാരിക്കാമല്ലൊ' എന്നു പറയുന്നതിനിടയിൽ തവള കിടന്നിരുന്ന ദിക്കിലേക്കു ഓട്ടക്കണ്ണിട്ടു നോക്കീട്ടു വടിയും കക്ഷത്തിൽ തിരുകി കയ്യുംകെട്ടി നടക്കുവാൻ തുടങ്ങി. അമ്മുവും പിന്നാലെ പുറപ്പെട്ടു.
'ജ്യേഷ്ഠൻ ശങ്കരമേന്നെ ഗോപിതൊടീക്കുമെന്നു തന്നെയാണു എനിക്കു തോന്നുന്നതു്. ദേവകിക്കുട്ടിക്കു് അയാളെ കണ്ണിനുനേരെ കണ്ടുകൂടാ' എന്നു സോദരീസോദരന്മാരെപ്പറ്റി ഏതദ്വിഷയകമായ വൎത്തമാനം തുറന്നു സംസാരിക്കുന്നതിൽ പരിചയഭേദംകൊണ്ടോമറ്റോ കൂസൽ തീൎന്നിട്ടുള്ള പോലെ, ദേവകിക്കുട്ടിയായിട്ടു അന്നു കാലത്തു