ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
80


ബാലകൃഷ്ണമേനവൻ മണൽപ്പുറത്തേക്കിറങ്ങി. പെരുവല്ലാ നദി കടക്കുവാനുള്ള പാലം നദിയുടെ തെക്കോട്ടുള്ള വളവിങ്കലായതുകൊണ്ടു കന്നാലിക്കടവിൽ നിന്നു വളരെ അകലത്തല്ലെന്നു മാത്രമല്ല, അവിടെ നിന്നാൽ അതു ഒരുവിധം നല്ലവണ്ണം കാണുകയും ചെയ്യാമായിരുന്നു. ബാലകൃഷ്ണമേനോൻ പാലത്തിന്റെ നേരേ തിരിഞ്ഞു നില ഉറപ്പിച്ചു. അമ്മുവാകട്ടെ, അശ്രീകരമായ കടവിൽക്കൂടി ഇറങ്ങുവാൻ മടിച്ചിട്ടു ഒരു അറ്റത്തേക്കു മാറി പുഴയുടെ എറമ്പിൽ തന്നെ നിന്നതേ ഉള്ളു. തിങ്ങിവിങ്ങിനില്ക്കുന്ന ഇല്ലിപ്പടലുകളുടെ മറവുകൊണ്ടു ഈ സ്ഥലത്തുനിന്നു പാലത്തിന്റെ കാഴ്ച അടഞ്ഞിരുന്നു.

പന്ത്രണ്ടിനു അടുക്കിക്കളിച്ചതു കമ്പിയിൽ കലാശിച്ചുവെന്നു അറിവാൻ വേണ്ടതിലധികം അമ്മുവിന്റെ അവതാരികതന്നെ ബാലകൃഷ്ണമേനവനെ സഹായിച്ചിട്ടുണ്ടായിരുന്നു. മേലാൽ ദേവകിക്കുട്ടിയുടെ അടുക്കൽ കള്ളപ്പാശി ഉരുട്ടീട്ടു പ്രയോജനമില്ലെന്നു മേനവനു പൂൎൎണ്ണബോധം വന്നു. അതോടുകൂടി അമ്മുവുമായിട്ടുള്ള സംഭാഷണത്തിൽ ആസ്ഥയും കുറഞ്ഞു. വേറെ ചില കാൎയ്യങ്ങൾക്കു മനസ്സിരുത്തേണ്ട സമയം അതിക്രമിച്ചതുകൊണ്ടു കൊട്ടിക്കലാശത്തിനുള്ള വട്ടം കൂട്ടുവാൻ നിശ്ചയിച്ചു ചോദ്യത്തിന്റെ ശ്രൂതിയൊന്നു മൂപ്പിച്ചു.

'ജ്യേഷ്ഠന്റെ ചില ദുർന്നടപ്പുകളെപ്പറ്റി ഞാൻ പറഞ്ഞിരുന്നതും അവളോടു പറഞ്ഞുവോ?' എന്നതിനു സമാധാനം പറവാൻ അമ്മു വളരെ മടിച്ചു.

'എന്താ മടിക്കുന്നതു്? കുമാരൻനായരുടെ ഹൃദയം കവർന്നിരിക്കുന്നതു മറ്റൊരുവളാണെന്നുള്ളതിനു പല തെളിവുകളും ഞാൻ പറഞ്ഞിട്ടില്ലേ? അറിഞ്ഞുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/86&oldid=174000" എന്ന താളിൽനിന്ന് ശേഖരിച്ചത്